Sorry, you need to enable JavaScript to visit this website.

സ്ത്രീയെ ബന്ദിയാക്കി 14 വർഷം പീഡിപ്പിച്ചയാൾ പിടിയിൽ

സംഭവസ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു

മോസ്‌കോ- പടിഞ്ഞാറൻ റഷ്യയിലെ ചെല്യാബിൻസ്‌കിലുള്ള വീട്ടിൽ ഒരു സ്ത്രീയെ 14 വർഷമായി ലൈംഗിക അടിമയായി പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. നിലവിൽ 33 വയസുള്ള ഒരു സ്ത്രീയെയാണ് പതിനാലു വർഷമായി വ്ളാഡിമിർ ചെസ്‌കിഡോവ് എന്നയാൾ പീഡിപ്പിച്ചുവരുന്നത്. 2009 മുതൽ ഇയാൾ തന്നെ ബന്ദിയാക്കിയെന്നും ആയിരത്തിലധികം തവണ ബലാത്സംഗം ചെയ്തുവെന്നും യുവതി പറഞ്ഞു. വ്ളാഡിമിർ ചെസ്‌കിഡോവ് ഇതേവീട്ടിൽ വെച്ച് മറ്റൊരു സ്ത്രീയെ 2011-ൽ കൊലപ്പെടുത്തുകയും ചെയ്തു. ഇയാളുടെ വലയിൽനിന്ന് രക്ഷപ്പെട്ട ശേഷമാണ് യുവതി പോലീസിൽ പരാതി നൽകിയത്. ചെസ്‌കിഡോവിന്റെ അമ്മയാണ് യുവതിയെ രക്ഷപ്പെടാൻ സഹായിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 
കിടപ്പുമുറിയിൽനിന്ന് ഈ സ്ത്രീയെ ഇയാൾ പുറത്തേക്ക് വിട്ടിരുന്നില്ല. വീട്ടുജോലികൾ ചെയ്യാൻ പുറത്തിറങ്ങുമ്പോൾ കത്തിയുമായി ഇയാൾ കൂടെതന്നെയുണ്ടാകും. ചെറിയ പ്രശ്‌നങ്ങൾക്ക് പോലും ആവർത്തിച്ച് പീഡിപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. സ്മോളിനോ ഗ്രാമത്തിലെ ചെസ്‌കിഡോവിന്റെ ഒറ്റനില വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ സെക്സ് ടോയ്സ്, കക്കകൾ, അശ്ലീലം അടങ്ങിയ സിഡികൾ എന്നിവയുടെ ശേഖരം കണ്ടെത്തി. റഷ്യയുടെ അന്വേഷണ സമിതിയുടെ പ്രാദേശിക ബ്രാഞ്ച് ചെസ്‌കിഡോവിന്റെ വീടിന്റെ ബേസ്‌മെന്റിൽ നിന്ന് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെടുത്തതായി സ്ഥിരീകരിച്ചു. 19 വയസ്സുള്ള എകറ്റെറിനയെ 2009-ലാണ് വ്ളാഡിമിർ ചെസ്‌കിഡോവ് കണ്ടുമുട്ടിയത്. താൻ താമസിച്ചിരുന്ന വീട്ടിൽ 'മദ്യം കുടിക്കാൻ' അവരെ ക്ഷണിക്കുകയും ചെയ്തു. പിന്നീടാണ് ഇവരെ വീട്ടിൽ ബന്ദിയാക്കിയത്. മാനസിക രോഗിയായ വ്ളാഡിമിർ ചെസ്‌കിഡോവിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് എകറ്റെറിനക്ക് രക്ഷപ്പെടാൻ അവസരം ലഭിച്ചത്. ചെസ്‌കിഡോവ് മറ്റൊരു വനിതാ തടവുകാരിയെ വീട്ടിൽ കൊണ്ടുവന്നിരുന്നുവെന്നും 2011-ൽ വഴക്കിനെത്തുടർന്ന് കൊലപ്പെടുത്തിയെന്നും അവർ പോലീസിനോട് പറഞ്ഞു. അയാൾ സ്ത്രീയെ പലതവണ കുത്തിയെന്നും ഇവർ മൊഴി നൽകി. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. നിലവിൽ മാനസികാരോഗ്യകേന്ദ്രത്തിൽ കഴിയുന്ന ഇയാൾ പോലീസ് നിരീക്ഷണത്തിലാണ്.
 

Latest News