ന്യൂദൽഹി- ഇന്ത്യയുൾപ്പെടെ ദക്ഷിണേഷ്യയിലെ വ്യക്തികളുടെ ഡാറ്റ മോഷ്ടിക്കാൻ ഹാക്കർമാർ 'സേഫ് ചാറ്റ്' എന്ന വ്യാജ ആൻഡ്രോയിഡ് ചാറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നതായി റിപ്പോർട്ട്. സൈബർ സുരക്ഷാ സ്ഥാപനമായ സൈഫിർമയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആക്രമണത്തിന് പിന്നിൽ എപിടി ബഹാമുട്ടാണെന്ന് പ്രാഥമിക സാങ്കേതിക വിശകലനങ്ങൾ വെളിപ്പെടുത്തിയതായും സൈബർ സുരക്ഷാ സ്ഥാപനം വ്യക്തമാക്കുന്നു. മുൻ അനുഭവങ്ങൾ കണക്കിലെടുത്ത് എ.പി.ടി ഗ്രൂപ്പ് ഇന്ത്യക്കകത്താണ് പ്രവർത്തിക്കുന്നതെന്നും പറയുന്നു.
പാകിസ്ഥാനിലെ സൈനിക സ്ഥാപനങ്ങളെയും കശ്മീരിലെ വ്യക്തികളെയും ഹാക്കർമാർ ലക്ഷ്യമിട്ടതായും റിപ്പോർട്ടിൽ പറയുന്നു. ടെലിഗ്രാം, സിഗ്നൽ, വാട്ട്‌സ്ആപ്പ്, വൈബർ, ഫെയ്‌സ്ബുക്ക് മെസഞ്ചർ തുടങ്ങിയ കമ്മ്യൂണിക്കേഷൻ ആപ്പുകളിൽ നിന്ന് ഡാറ്റ മോഷ്ടിക്കുന്ന കവർൽമിന്റെ വകഭേദമാണ് ആൻഡ്രോയിഡ് സ്പൈവെയർ എന്ന് സംശയിക്കപ്പെടുന്നു.ഡുനോട്ട് എന്നറിയിപ്പെടുന്ന കുപ്രസിദ്ധമായ എ.പി.ടി ഗ്രൂപ്പ് ഗൂഗിൾ പ്ലേ സ്റ്റോർ വഴി വിതരണം ചെയ്തിരുന്ന മാൽവെയറിനു സമാനമാണ് പുതിയ മാൽവെയറും.
ഇൻസ്റ്റാളേഷന് ശേഷം, "സേഫ് ചാറ്റ്" എന്ന പേരിൽ സംശയാസ്പദമായ ആപ്പ് പ്രധാന മെനുവിൽ ദൃശ്യമാകും. ആപ്പ് തുറന്നതിന് ശേഷം, ഒരു സുരക്ഷിത ചാറ്റിംഗ് ആപ്പ് പ്രവർത്തിപ്പിക്കുന്നതിനെ കുറിച്ച് ഉപയോക്താവിനെ അറിയിക്കുന്ന ലാൻഡിംഗ് പേജ് കാണിക്കും.
പുതിയ ഇൻസ്റ്റാളേഷന് ശേഷം ആപ്പ് തുറക്കുമ്പോൾ അനുമതി അനുവദിക്കാൻ പോപ്പ്-അപ്പ് സന്ദേശം ഉപയോക്താവിനോട് നിർദ്ദേശിക്കുകയും ഹാക്കർമാരുടെ ഗെയിം ആരംഭിക്കുകയും ചെയ്യുന്നു. ഈ ആപ്പിന്റെ ഉപയോക്തൃ ഇന്റർഫേസ് അതിന്റെ ആധികാരികതയിൽ വിശ്വസിക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതിലും കബളിപ്പിക്കുന്നതിലും വിജയിക്കുന്നു. ആപ്പ് ഒരു ഡമ്മിയാണെന്ന് ഉപയോക്താവ് തിരിച്ചറിയുന്നതിന് മുമ്പ് ആവശ്യമായ എല്ലാ വിവരങ്ങളും ചോർത്തുന്നു.