- രോഗി പരിചരണം ഉയർത്തൽ ലക്ഷ്യം
ദോഹ- വ്യക്തി കേന്ദ്രീകൃത പരിചരണം ഉയർത്താൻ കമ്യൂണിറ്റി ഫീഡ് ബാക്ക് തേടി ഹമദ് മെഡിക്കൽ കോർപറേഷൻ. രോഗികളുടെ സംതൃപ്തിക്ക് മുൻഗണന നൽകുന്നതിനും ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുമാണ് ഹമദ് മെഡിക്കൽ കോർപറേഷൻ നിലവിലുള്ളവരും മുൻ രോഗികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ള കമ്യൂണിറ്റി അംഗങ്ങൾക്ക് അവരുടെ ആരോഗ്യ പരിപാലന അനുഭവങ്ങളെക്കുറിച്ച് ഫീഡ് ബാക്കുകൾ തേടുന്നത്.
രോഗിയുടെയും കുടുംബാംഗങ്ങളുടെയും അനുഭവത്തെ സ്വാധീനിക്കുന്ന ആശങ്കകൾ ചർച്ച ചെയ്യുന്ന ഹമദ് മെഡിക്കൽ കോർപറേഷന്റെ പേഷ്യന്റ് ആൻഡ് ഫാമിലി അഡൈ്വസറി കൗൺസിൽ ഗ്രൂപ്പുകളുടെ ഭാഗമായി അവരുടെ ഫീഡ്ബാക്ക് ഉൾപ്പെടുത്തും. രോഗിയുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭങ്ങൾക്ക് മുൻഗണന നൽകുക, ഈ സംരംഭങ്ങൾ രൂപകൽപന ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ആശുപത്രി ടീമുകളുമായി ചേർന്ന് പ്രവർത്തിക്കുക എന്നിവയിലൂടെ എച്ച്.എം.സി അതിന്റെ ഭാവിയിൽ വ്യക്തി കേന്ദ്രീകൃത പരിചരണത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സജീവമായി പങ്കെടുക്കാനാണ് ശ്രമിക്കുന്നത്.
''ഞങ്ങളുടെ രോഗികളെയും അവരുടെ കുടുംബങ്ങളെയും വിശാലമായ സമൂഹത്തെയും ഇടപഴകുന്നതും ശ്രദ്ധിക്കുന്നതും പരിചരണത്തിന് ഒരു വ്യക്തി കേന്ദ്രീകൃത സമീപനം സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഹൃദയ ഭാഗമാണെന്ന് ഹമദ് ഹെൽത്ത് കെയർ ക്വാളിറ്റി ഇൻസ്റ്റിറ്റിയൂട്ടിലെ സെന്റർ ഫോർ പേഷ്യന്റ് എക്സ്പീരിയൻസ് ആൻഡ് സ്റ്റാഫ് എൻഗേജ്‌മെന്റ് ഡയറക്ടർ നാസർ അൽ നഈമി പറഞ്ഞു.