സിനിമയില്‍ ഇപ്പോള്‍ വിവാദങ്ങളുടെ കാലമാണ്. പീഡനവും, കാസ്റ്റിംഗ് കൗച്ചും എല്ലാമാണ് ഇപ്പോള്‍ സിനിമകളേക്കാളേറെ ചലച്ചിത്ര ലോകത്ത് ചര്‍ച്ച. വിവാദ പരാമര്‍ശങ്ങള്‍ കൊണ്ടുണ്ടാകുന്ന വിവാദങ്ങള്‍ വേറെ. അപ്പോഴാണ് വ്യത്യസ്തമായ ഒരു പരാമര്‍ശം കൊണ്ട് വിവാദങ്ങളുടെ ലോകത്തേക്ക ഒരു സംവിധായകന്റെ കടന്നു വരവ്.
മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം പേരന്‍പിന്റെ ഓഡിയോ ലോഞ്ചിനാണ് വിവാദ പരാമര്‍ശം നടത്തി സംവിധായകന്‍ മിഷ്‌കര്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത്. മിഷ്‌കര്‍ പറഞ്ഞത്-മമ്മൂട്ടി സ്ത്രീയായിരുന്നെങ്കില്‍ താന്‍ ബലാത്സംഗം ചെയ്യുമായിരുന്നു എന്നാണ്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് നടന്ന സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് മമ്മൂട്ടിയുടെ അഭിനയത്തെ പുകഴ്ത്തുന്നതിനിടെ സംവിധായകന് നാവു പിഴച്ചത്. മമ്മൂട്ടി പെണ്ണായിരുന്നെങ്കില്‍ താന്‍ പ്രേമിച്ചേനെയെന്നും ചിലപ്പോള്‍ ബലാത്സംഗം ചെയ്‌തേനെയെന്നും പറഞ്ഞ് മിഷ്‌കറിനെതിരെ ഇപ്പോള്‍ വന്‍ പ്രതിഷേതമാണ്. 'മമ്മൂക്ക താങ്കള്‍ ഇത്രകാലം എവിടെയായിരുന്നു. അവിസ്മരണീയമായ അഭിനയമാണ് അങ്ങയുടേത്. മമ്മൂക്ക ഒരു മികച്ച നടനാണെന്ന് തെളിയിക്കുന്ന ഒരു ക്ലോസ് അപ്പ് ഷോട്ട് ചിത്രത്തിലുണ്ട്. സത്യം, ഞാന്‍ പറയുന്ന ഈ വാക്കുകള്‍ ഓര്‍ത്തു വയ്ക്കൂ, മറ്റാരെങ്കിലുമാണ് ഈ സിനിമയില്‍ അഭിനയിച്ചിരുന്നത് എങ്കില്‍ നാം പേടിച്ചു പോയേനെ.മമ്മൂട്ടിയെ തിരഞ്ഞെടുത്തതില്‍ ഞാന്‍ റാമിനെ അഭിനന്ദിക്കുന്നു. മമ്മൂക്ക ഒരു യുവതി ആയിരുന്നുവെങ്കില്‍ ഞാന്‍ തീര്‍ച്ചയായും പ്രേമിച്ചേനേ. അല്ലെങ്കില്‍ ബലാത്സംഗം ചെയ്‌തേനെ 'ഇതാണ് മിഷ്‌കറിന്റെ പ്രസംഗത്തിലെ വാക്കുകള്‍.
പേരന്‍പ് അധികം വൈകാതെ തന്നെ തീയേറ്ററുകളിലെത്തും. ടാക്‌സി ഡ്രൈവറും സ്‌നേഹസമ്പന്നനായ ഒരു പിതാവുമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. അമുദന്‍ എന്നാണ് നടന്റെ കഥാപാത്രത്തിന്റെ പേര്.