ബോളിവുഡിലെ പഴയകാല നടിയും സീരിയല്‍ താരവുമായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ പത്ത് ദിവമായി ചികില്‍സയിലായിരുന്നു നടി. അസുഖം മൂര്‍ച്ഛിച്ചതോടെ ചൊവാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. സ്റ്റാര്‍ ഭാരതില്‍ സംപ്രേക്ഷണം ചെയ്യുന്ന നിമിക്കി മുഖിയ എന്ന പരമ്പരയിലായിരുന്നു റിതാ ഭാതുരി അവസാനമായി അഭിനയിച്ചത്.
സിനിമകളില്‍ തിരക്ക് കുറഞ്ഞ സമയത്ത് ടെലിവിഷന്‍ പരമ്പരകളിലായിരുന്നു നടി സജീവമായിരുന്നത്. സീടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ജോഷ് ആര്‍ ശക്തി എന്ന പരമ്പരയിലൂടെ തുടങ്ങിയ നടി മിനിസ്‌ക്രീന്‍ രംഗത്തും തിളങ്ങിനിന്നിരുന്നു. സ്റ്റാര്‍ ഭാരതില്‍ സംപ്രേക്ഷണം ചെയ്യുന്ന നിമിക്കി മുഖിയ എന്ന പരമ്പരയില്‍ അഭിനയിക്കുന്നതിനിടെയാണ് കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒരു മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. കന്യാകുമാരി എന്ന മലയാള ചിത്രത്തില്‍ പാര്‍വതി എന്ന കഥാപാത്രമായിട്ടായിരുന്നു നടി എത്തിയത്. കമല്‍ഹാസന്‍ നായകനായി എത്തിയ ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. കെഎസ് സേതുമാധവനായിരുന്നു ഈ മലയാള ചിത്രത്തിന്റെ സംവിധായകന്‍.