മറക്കാതിരിക്കുക. ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി ജൂലൈ 31. റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങള്‍ പരിശോധിക്കാം.
1. നിങ്ങളുടെ ടാക്‌സ് ബാധ്യത 0 രൂപ ആണെങ്കിലും, വാര്‍ഷിക വരുമാനം 2.5 ലക്ഷത്തില്‍ കൂടുതലെങ്കില്‍, റിട്ടേണ്‍ ഫയല്‍ ചെയ്തിരിയ്ക്കണം.(മുതിര്‍ന്ന പൗരന്മാര്‍ക്ക് 3 ലക്ഷം, സുപ്പര്‍ സീനിയര്‍ സിറ്റിസണ്‍ (80 വയസ്സിനു മുകളില്‍)5 ലക്ഷം)
2. രണ്ടര ലക്ഷത്തില്‍ കൂടുതല്‍ വരുമാനം ഉണ്ടെങ്കില്‍, 2.5 ലക്ഷം മുതല്‍ 5 ലക്ഷം വരെയുള്ള വരുമാനത്തിന് 5% ആണ് വരുമാന നികുതി
3. അഞ്ച് ലക്ഷത്തില്‍ കൂടുതലാണ് വരുമാണമെങ്കില്‍, ആകെ അടയ്‌ക്കേണ്ട നികുതി 12500 + 5 ലക്ഷത്തില്‍ കൂടുതല്‍ ഉള്ള തുകയുടെ 20%
4.പത്ത് ലക്ഷത്തില്‍ കൂടുതലാണ് വാര്‍ഷിക വരുമാനമെങ്കില്‍, നികുതി 1,12,500+ 10 ലക്ഷത്തില്‍ കൂടുതലുള്ള തുകയുടെ 30%
5. ആകെ വരുമാനത്തില്‍ നിന്നും 1.5 ലക്ഷം വരെയുള്ള അനുവദിക്കപ്പെട്ട നിക്ഷേപവും, ഭവന വായ്പ പലിശ തുക(പരമാവധി 2 ലക്ഷം), തൊഴില്‍ നികുതി മുതലായവ കുറച്ച തുകയായിരിക്കും, നികുതിക്ക് വിധേയമായ ആകെ വരുമാനം.
6. ഡെപ്പോസിറ്റിന് ലഭിയ്ക്കുന്ന പലിശ, വീട്ട് വാടക, സേവിങ് ബാങ്ക് അക്കൗണ്ടിലെ പലിശ( സെക്ഷന്‍ 80ഠഠഅ പ്രകാരം 10000 രൂപ വരെ ഇളവ്), ക്യാപിറ്റല്‍ ഗെയിന്‍ മുതലായവ ടാക്‌സിന് വിധേയമായ വരുമാനത്തില്‍ പെടും.
7. www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റില്‍ കയറി വേണം റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍. നിങ്ങള്‍ അടച്ചിരിയ്ക്കുന്ന നികുതി അടയ്‌ക്കേണ്ടതിനെക്കാള്‍ കുറവെങ്കില്‍, ടാക്‌സ് ഓണ്‍ലൈനായി ആയി അടയ്ക്കാനുള്ള സംവിധാനമുണ്ട്. റിട്ടേണ്‍ പേജില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ കയറി ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ടാക്‌സ് അടയ്ക്കാം
8. ടാക്‌സ് അടച്ചു കഴിഞ്ഞാല്‍ കിട്ടുന്ന ചെല്ലാനിലെ ചലാന്‍ നമ്പര്‍ , ടാക്‌സ് പേജില്‍ 'സെല്ഫ് അസ്സെസ്സ്‌മെന്റ് ടാക്‌സ്' കോളത്തില്‍ നല്‍കി, അപ്പോള്‍ തന്നെ റിട്ടേണ്‍ ഫയലിംഗ് പൂര്‍ത്തിയാക്കാം.
9. ഇത്തവണ, റിട്ടേണ്‍ സബ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ ആധാര്‍ ഛഠജ വഴി റിട്ടേണ്‍ ല ്‌ലൃശള്യ ചെയ്യാം.
10. ഫൈനല്‍ ഡിക്ലറേഷന്‍ നല്‍കുമ്പോള്‍, ശി വേല രമുമരശ്യേ ീള..... എന്നൊരു ഭാഗം ഇത്തവണ കൂടുതലായി പൂരിപ്പിക്കണം. പേരോ, ശിറശ്ശറൗമഹ എന്നോ ഇവിടെ പൂരിപ്പിയ്ക്കാം
11. റിട്ടേണ്‍ ഫയല്‍ചെയ്യുമ്പോള്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, കഎടഇ എന്നിവ കൃത്യമായി പൂരിപ്പിയ്ക്കുക.
12.ബന്ധുക്കളില്‍ നിന്നല്ലാത്ത 50000 ഇല്‍ കൂടുതല്‍ മൂല്യമുള്ള സമ്മാനങ്ങള്‍ക്ക് നികുതി നല്‍കണം
13.ഭവന വായ്പയുടെ 1.5 ലക്ഷം വരെയുള്ള തിരിച്ചടവ് (പ്രിന്‍സിപ്പല്‍) 80സി ഇല്‍ ഉള്‌പ്പെടുത്തി ഇളവ് നേടാം
14.കാര്‍ഷിക വരുമാനത്തിന് നികുതി അടയ്‌ക്കേണ്ട
15. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം 25000 വരെ നികുതി ഇളവ്.
16.ചജട ന് 50000 വരെ അധിക നികുതി ഇളവ് ലഭിയ്ക്കും.
ഓര്‍ക്കുക.നികുതി അടക്കുന്നത് മാത്രമല്ല, കൃത്യമായി വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതും നമ്മുടെ കടമയാണ്. ചെയ്യാതിരിക്കുന്നത് നിയമപരമായി കുറ്റകരവും.
-കെ എം അബ്ദുസ്സലാം (യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ)