Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ന്യൂട്ടണ്‍ സിനിമയുടെ 'ഫാമിലി'മികച്ച ചിത്രം, മികച്ച സംവിധായകനും മികച്ച സിനിമക്കും നാമനിര്‍ദ്ദേശം

കൊച്ചി - തുര്‍ക്കി അന്താരാഷ്ട്ര ഹാലികാര്‍നസസ് ചലച്ചിത്രമേളയില്‍ മലയാള സിനിമക്ക് അംഗീകാരം. ന്യൂട്ടന്‍ സിനിമ നിര്‍മിച്ച 'ഫാമിലി' എന്ന ചിത്രമാണ് മേളയിലെ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത മാസം നടക്കുന്ന മെല്‍ബണ്‍ ചലച്ചിത്ര മേളയില്‍ (ഐ.എഫ്.എഫ്.എം) രണ്ട് നോമിനേഷനുകളും ചിത്രത്തിന് ലഭിച്ചു. സംവിധായകനായ ഡോണ്‍ പാലത്തറക്ക് മികച്ച സംവിധായകനുള്ള നാമനിര്‍ദ്ദേശം ലഭിച്ചപ്പോള്‍ ഫാമിലിയെ മികച്ച സിനിമക്കാണ് പരിഗണിക്കുന്നത്.

റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലായിരുന്നു ഫാമിലിയുടെ വേള്‍ഡ് പ്രീമിയര്‍ നടത്തിയിരുന്നത്. ആദ്യ പ്രദര്‍ശനം മുതല്‍ വലിയ ജനസമ്മിതി നേടിയ ചിത്രം മികച്ച നിരൂപക പ്രശംസയും സ്വന്തമാക്കിയിരുന്നു. ഡോണ്‍ പാലത്തറയുടെ ഒരേസമയം ചിന്തിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന സംവിധാന ശൈലിയിലാണ് ഫാമിലി ഒരുക്കിയിട്ടുളളത്.നമുക്ക് ചുറ്റുമുള്ള കുടുംബവും സമൂഹവും അതിന്റെ നിക്ഷിപ്ത താല്പര്യങ്ങളെ എങ്ങനെ രഹസ്യമാക്കി വെക്കുന്നു എന്ന്  നിര്‍ഭയമായി തുറന്നു കാണിക്കുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, ദിവ്യ പ്രഭ, നില്‍ജ കെ. ബേബി, മാത്യു തോമസ്, ആര്‍ഷ ബൈജു തുടങ്ങി പ്രതിഭാധനരായ ഒരുപിടി അഭിനേതാക്കളാണ് അവരുടെ  മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. .

ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകരെ അക്ഷമരാക്കി പിടിച്ചിരുത്തുന്ന സിനിമയാണ് ഫാമിലി എന്ന് ചിത്രത്തിന്റെ നിര്‍മാതാവായ സനിറ്റ ചിറ്റിലപ്പിള്ളി പറഞ്ഞു. ഡോണിന്റെ ബോള്‍ഡായ സംവിധാന മികവ് മാത്രമല്ല,  ആഴത്തില്‍ ചിന്തിക്കാനും ആത്മ പരിശോധന നടത്താനും പ്രേരിപ്പിക്കുന്നു എന്നത് കൂടിയാണ് സിനിമയെ മനോഹരമാക്കുന്നത്. എല്ലാ കുടുംബങ്ങളിലും ചര്‍ച്ച ചെയ്യേണ്ട ഒരു പിടി കാര്യങ്ങളാണ് ഫാമിലി മുന്നോട്ട് വെക്കുന്നത്. കുടുംബത്തോടൊപ്പം തീയേറ്ററില്‍ പോയിരുന്ന് കാണേണ്ട സിനിമയാണിതെന്നും സനിറ്റ കൂട്ടിച്ചേര്‍ത്തു. ഹാലികാര്‍നസസ് ചലച്ചിത്രമേളയില്‍ അംഗീകാരം ലഭിച്ചതിലും സിനിമയെ കുറിച്ച് നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതിലും സന്തോഷമുണ്ടെന്ന് ഡോണ്‍ കൂട്ടിച്ചേര്‍ത്തു.
റോട്ടര്‍ഡാം, തുര്‍ക്കി, മെല്‍ബണ്‍ എന്നിവക്ക് പുറമേ ബെംഗളൂരു, നൂഡല്‍ഹി ഹാബിറ്റാറ്റ്, ഇന്‍സ്ബ്രക്ക്,  എന്‍.ഐ.ടി.ടി.ഇ മാംഗ്ലൂര്‍ തുടങ്ങിയ ലോക പ്രശസ്തമായ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്‍സ്ബ്രക്ക് ചലച്ചിത്ര മേളയിലും ഫാമിലിക്ക് മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ ലഭിച്ചിരുന്നു.

Latest News