ഖുര്‍ആന്‍ കത്തിച്ചതിനെതിരെ ശ്രീനഗറില്‍ മുഹര്‍റം ഘോഷയാത്രയില്‍ പ്രതിഷേധം

ശ്രീനഗര്‍- സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ ശ്രീനഗറിലെ മുഹര്‍റം ഘോഷയാത്രയില്‍ പ്രതിഷേധം. ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ചും ഖുര്‍ആന്‍ കത്തിച്ചതിനെതിരെയുള്ള പോസ്റ്ററുകള്‍ ഉയര്‍ത്തിയും ഘോഷയാത്രയില്‍ പ്രതിഷേധം നടന്നു. 

ഷിയാ സമുദായക്കാര്‍ നടത്തിയ മുഹര്‍റം ഘോഷയാത്ര ഗുരുബസാറില്‍ നിന്ന് ദര്‍ഗേറ്റിലെ ഇമാംബര്‍ഗയിലേക്കുള്ള പരമ്പരാഗത റൂട്ടുകളിലൂടെയാണ് കടന്നുപോയത്. സാഹോദര്യവും സഹിഷ്ണുതയും പഠിപ്പിക്കുന്ന ഖുര്‍ആനിനെ അവഹേളിച്ചത് സഹിക്കാനാവുന്നതല്ലെന്നും ഇത്തരം പ്രവര്‍ത്തികളെ ലോകനേതാക്കള്‍ എതിര്‍ക്കണമെന്നും ഷിയാ നേതാക്കള്‍ ഘോഷയാത്രയില്‍ പറഞ്ഞു.

Latest News