കോഴിക്കോട്- മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടുമൊരു ദിലീപ് ചിത്രം തിയേറ്ററുകളിലെത്തി. ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച റാഫി - ദിലീപ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഫണ്‍ എന്റര്‍ടെയ്‌നര്‍ ആണ് വോയ്സ് ഓഫ് സത്യനാഥന്‍. ചിത്രത്തിലെ പ്രധാന താരങ്ങള്‍ ഉള്‍പ്പെടെ അണിനിരന്ന താര നിബിഡമായ ഓഡിയോ ലോഞ്ച് ആണ് കഴിഞ്ഞ ദിവസം കൊച്ചിയിലെ ലുലുമാളില്‍ നടന്നത്. ഫാമിലി എന്റര്‍ടെയ്‌നര്‍ ആയ ചിത്രം കുടുംബത്തോടൊപ്പം തിയേറ്ററില്‍ എത്തി കാണണമെന്ന് താരങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- മഞ്ജു ബാദുഷ, നീതു ഷിനോജ്. കോ പ്രൊഡ്യൂസര്‍- രോഷിത് ലാല്‍ വി 14 ലവന്‍ സിനിമാസ്, പ്രിജിന്‍ ജെ പി, ജിബിന്‍ ജോസഫ് കളരിക്കപ്പറമ്പില്‍ (യുഎഇ). ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്പ്. സംഗീതം- അങ്കിത് മേനോന്‍.എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്സണ്‍ പൊടുത്താസ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍- മുബീന്‍ എം റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍- ഷിജോ ഡൊമനിക്, റോബിന്‍ അഗസ്റ്റിന്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- മാറ്റിനി ലൈവ്. സ്റ്റില്‍സ്- ശാലു പേയാട്. ഡിസൈന്‍- ടെന്‍ പോയിന്റ്. പിആര്‍ഒ- പ്രതീഷ് ശേഖര്‍.