മുംബൈ- അടുത്ത സുഹൃത്തുക്കളാണെങ്കിലും എല്ലാ ദിവസവും ഗുഡ് മോർണിംഗും ഫ്ലവർ ഫോട്ടോയും അയച്ചാൽ ഷാരൂഖ് ഖാൻ തന്നെ ഫോർക്ക് കൊണ്ട് കുത്തിക്കൊല്ലുമെന്ന് നടി കജോൾ. ബോളിവുഡിലെ ഏറ്റവും മികച്ച ഓൺ സ്ക്രീൻ ദമ്പതിമാരാണ് കജോളും ഷാരൂഖ് ഖാനും. ഇവരുടെ രസതന്ത്രം പ്രേക്ഷകർക്ക് അത്രമാത്രം ഇഷ്ടമാണ്. യഥാർത്ഥ ജീവിതത്തിൽ അവർ നല്ല സുഹൃത്തുക്കളായി തുടരുകയും ചെയ്യുന്നു.
രാവും പകലും ഏത് സമയത്തും തനിക്ക് ഷാരൂഖിനെ വിളിക്കാമെന്ന് മഷബാലെ ഇന്ത്യയുമായുള്ള ഒരു ചാറ്റിൽ നടി പറഞ്ഞു. ഞാൻ എപ്പോഴെങ്കിലും പുലർച്ചെ മൂന്ന് മണിക്ക് ഷാരൂഖിനെ വിളിക്കേണ്ടി വന്നാൽ എന്റെ ഫോൺ എടുക്കുമെന്ന് ഉറപ്പാണ്. അതേസമയം, എല്ലാ ദിവസവും മെസേജ് അയച്ചാൽ ഷാരൂഖ് ഫോർക്ക് കൊണ്ട് കുത്തുമെന്നാണ് കജോൾ തമാശയായി പറഞ്ഞത്.
കാജോളും ഷാരൂഖ് ഖാനും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത് ബാസിഗറിലാണ്. തുടർന്ന് കരൺ അർജുൻ, ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, കുച്ച് കുച്ച് ഹോതാ ഹേ, കഭി ഖുഷി കഭി ഗം, മൈ നെയിം ഈസ് ഖാൻ, ദിൽവാലെ എന്നീ ചിത്രങ്ങളിൽ അവർ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു.
സെറ്റിൽ വരുമ്പോൾ സെറ്റിലുള്ള എല്ലാവരുടെയും എല്ലാ ഡയലോഗുകളും ഷാരൂഖ് പഠിച്ചും മനസ്സിലാക്കിയും വരുനമെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. നമ്മൾ മൂന്ന് പേജുള്ള സീൻ ചെയ്തിട്ട് കാര്യമില്ല, ഷാരൂഖ് മൂന്ന് പേജും മനഃപാഠമാക്കിയിരിക്കും. എന്റെ ഡയലോഗുകളും ഷാരുഖിന്റെ ഡയലോഗുകളും മൂന്നാം വ്യക്തിയുടെ ഡയലോഗുകളും- കജോൾ പറഞ്ഞു.