പൂര്‍ണ്ണമായും ആസ്‌ട്രേലിയയില്‍ ചിത്രീകരിച്ച റഷീദ് പാറക്കല്‍ ചിത്രം മനോരാജ്യത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്തു

കൊച്ചി- ഇന്‍ഡീജീനിയസ് ഫിലിംസിന്റെ ബാനറില്‍ അനസ് മോന്‍ സി. കെ. നിര്‍മ്മിച്ച് റഷീദ് പാറക്കല്‍ സമീര്‍ എന്ന ചിത്രത്തിനു ശേഷം രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു. ഗോവിന്ദ് പത്മസൂര്യ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം പൂര്‍ണ്ണമായും ഓസ്‌ട്രേലിയയിലാണ് ചിത്രീകരിച്ചത്. രഞ്ജിത മേനോന്‍, നവാസ് വള്ളിക്കുന്ന്, ഗോകുലന്‍, ജസണ്‍വുഡ്, റയാന്‍ ബിക്കാടി, യശ്വിജസ്വല്‍ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

കോ- പ്രൊഡ്യൂസര്‍ രശ്മി ജയകുമാര്‍, ഡി. ഒ. പി- മാധേശ് ആര്‍, എഡിറ്റിംഗ്- നൗഫല്‍ അബ്ദുള്ള, സംഗീത സംവിധാനം യൂനസിയോ, പശ്ചാത്തല സംഗീതം- സുധീപ് പലനാട്-  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പി. സി മുഹമ്മദ്, പി. ആര്‍. ഒ- എം. കെ. ഷെജിന്‍.

ഓസ്‌ട്രേലിയയില്‍ ജീവിച്ചിട്ടും തനി കേരളീയനായി തുടരാന്‍ ശ്രമിക്കുന്ന മനു കേരളീയന്‍ എന്ന നായകനും പാശ്ചാത്യ രീതിയില്‍ ജീവിതം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന  കൂട്ടുകാരും ചേര്‍ന്ന് തികച്ചും നിര്‍ദോഷ നര്‍മ്മങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്. അപ്രതീക്ഷിതമായി മനുവിന്റെ  ജീവിതത്തിലേക്ക് കടന്നുവരുന്ന മിയ എന്ന പെണ്‍കുട്ടി മൊത്തത്തില്‍ കാര്യങ്ങള്‍ തകിടം മറിക്കുന്നു.

മറ്റൊരു നായകനും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത സാഹചര്യങ്ങളിലൂടെയാണ് പിന്നെ മനുവിന്റെ യാത്ര .
മെല്‍ബണ്‍ സിറ്റിയുടെ മനോഹാരിതയും കഥാപശ്ചാത്തലത്തിന്റെ നിഷകളങ്കതയും ചേര്‍ന്ന് ചിരിക്കാനും ചിന്തിക്കാനുമായി ഫാമിലി ഡ്രാമയാണ് മനോരാജ്യം.

Latest News