മുംബൈ- ഇംഗ്ലീഷിൽ എന്തുകൊണ്ടാണ് ബ്രാ ഏകവചനവും പാന്റീസ് ബഹുവചനവുമായതെന്ന മെഗാ സ്റ്റാർ അമിതാഭ് ബച്ചന്റെ പഴയ ട്വീറ്റ് ഇപ്പോൾ വൈറലാക്കി സോഷ്യല് മീഡിയ. ട്വിറ്റർ പതിവായി ഉപയോഗിക്കുന്ന താരമാണ് ബച്ചൻ. പത്തു വർഷത്തിലേറെയായി അദ്ദേഹം ട്വിറ്ററിൽ സജീവമാണ്.
റെഡ്ഡിറ്റ് ഉപയോക്താവാണ് സ്ത്രീകളുടെ അടിവസ്ത്രത്തെക്കുറിച്ചുള്ള ബിഗ് ബിയുടെ പഴയ ട്വീറ്റിന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തതും വൈറലായതും. രസകരമായ കമന്റുകളോടെയാണ് ആരാധകർ ബച്ചന്റെ പഴയ ട്വീറ്റിനോട് യോജിക്കുന്നതും വിയോജിക്കുന്നതും.
ഇത് കെബിസിയിൽ ചോദിക്കൂ എന്നാണ് അമിതാഭ് ബച്ചന്റെ പഴയ ട്വീറ്റിനോട് പലരുടേയും പ്രതികരണം. ഇത്രയും പ്രതീക്ഷിച്ചില്ലെന്നാണ് ഒരാളുടെ കമന്റ്.