Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാർക്കും പാകിസ്ഥാനികൾക്കും സ്നേഹം മാത്രം; വിദ്വേഷത്തിന് കാരണം രാഷ്ട്രീയക്കളി-സണ്ണി ഡിയോൾ

മുംബൈ- ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും പൗരന്മാർ പരസ്പരം സ്നേഹവും സമാധാനവും മാത്രമാണ് ആഗ്രഹിക്കുന്നതെന്നും  രാഷ്ട്രീയ കളിയാണ് വിദ്വേഷം ജനിപ്പിക്കുന്നതെന്നും നടൻ സണ്ണി ഡിയോൾ. ഏറ്റവും പുതിയ ചിത്രമായ ഗദർ 2 ന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം.  ഇന്ത്യക്കെതിരായ നടപടികൾക്കിടെ  മകനെ തിരികെ കൊണ്ടുവരുന്നതിനായി പോകുന്ന പിതാവിനെയാണ് സണ്ണി ഡിയോൾ അവതരിപ്പിക്കുന്നത്.
 ഇരു രാജ്യങ്ങളിലെയും പൗരന്മാർ “യുദ്ധം” ചെയ്യാൻ ആഗ്രഹിക്കുന്നില്ല.മനുഷ്യത്വത്തെക്കുറിച്ചാണ് പറയുന്നത്.  ഇരുവശത്തും തുല്യ സ്നേഹമുണ്ട്. വിദ്വേഷം ജനിപ്പിക്കുന്നത് രാഷ്ട്രീയ കളിയാണ്. ഈ സിനിമയിലും നിങ്ങൾ അത് തന്നെ കാണും. ആളുകൾ നമ്മൾ പരസ്പരം പോരടിക്കണമെന്ന് ആഗ്രഹിക്കുന്നില്ല, കാരണം നമ്മൾ ഒരേ നാട്ടിൽ നിന്നുള്ളവരാണ്.  
 2001-ൽ പുറത്തിറങ്ങിയ ഗദർ: ഏക് പ്രേംകഥയിൽ അമീഷ പട്ടേൽ അവതരിപ്പിച്ച പാക്കിസ്ഥാൻ മുസ്ലീം പെൺകുട്ടിയായ സക്കീനയുമായി പ്രണയത്തിലായ താരാ സിംഗ് (ഡിയോൾ) എന്ന സിഖിന്റെ കഥയുടെ തടുർച്ചയാണ് പുതിയ ചിത്രം. രണ്ടാം ഭാ​ഗത്തിൽ താരങ്ങൾ ഇതേ വേഷം  അവതരിപ്പിക്കുന്നു.
പ്രേക്ഷകരുടെ സ്നേഹം ഗദറിനെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നാക്കി മാറ്റിയിരുന്നു. ആഗസ്റ്റ് 11 ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തുടർഭാഗത്തിലും അതേ സ്നേഹം അവർ ചൊരിയുമെന്ന് പ്രതീക്ഷിക്കുന്നതായും ലോഞ്ചിംഗ് വേളയിൽ ഡിയോൾ പറഞ്ഞു.

Latest News