Sorry, you need to enable JavaScript to visit this website.

കേന്ദ്ര സര്‍ക്കാറിനെതിരായ അവിശ്വാസത്തെ ബി എസ് പിയും വൈ എസ് ആര്‍ കോണ്‍ഗ്രസും പിന്തുണക്കില്ല

ന്യൂദല്‍ഹി -  മണിപ്പൂര്‍ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിപക്ഷ കക്ഷികള്‍ കൊണ്ടുവരുന്ന  അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് ബി എസ് പിയും വൈ എസ് ആര്‍ കോണ്‍ഗ്രസും തീരുമാനമെടുത്തു. കേന്ദ്ര സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് എം പി ഗൗരവ് ഗൊഗോയി, ബി ആര്‍ എസ് എംപി നമോ നാഗേശ്വര്‍ റാവു എന്നിവര്‍  േഅവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മറ്റ് പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെയാണ് നോട്ടീസ് നല്‍കിയത്. അവിശ്വാസ പ്രമേയത്തിന് അംഗീകാരം നല്‍കിയ സ്പീക്കര്‍ ഇത് അവതരിപ്പിക്കാനുള്ള തിയ്യതി പീന്നീട് തീരുമാനിക്കാമെന്ന് അറിയിക്കുകയായിരുന്നു. അവിശ്വാസ പ്രയേത്തില്‍ അടുത്തയാഴ്ച ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ബി ജെ പി സ്പീക്കറെ അറിയിച്ചിട്ടുണ്ട്. അതിനിടെയാണ് അവിശ്വാസ പ്രമേയത്തെ പിന്തുണക്കേണ്ടതില്ലെന്ന് ബി എസ് പിയും വൈ എസ് ആര്‍ കോണ്‍ഗ്രസും തീരുമാനിച്ചത്.

 

Latest News