Sorry, you need to enable JavaScript to visit this website.

കര്‍ണ്ണാടകയ്ക്ക് പിന്നാലെ മധ്യപ്രദേശിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പുതിയ സര്‍വ്വേഫലം

ഭോപ്പാല്‍ - കര്‍ണ്ണാടകയ്ക്ക് പിന്നാലെ മധ്യപ്രദേശിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പുതിയ സര്‍വ്വേഫലം. ഈ വര്‍ഷം അവസാനത്തോടെയാണ് മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 122 മുതല്‍ 132 വരെ സീറ്റുകള്‍ നേടി  കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ്  ഗ്രൗണ്ട് സീറോ റിസര്‍ച്ച് സര്‍വ്വേ ഫലം പറയുന്നത്. 40.2 ശതമാനം മുതല്‍ 44.67 ശതമാനം വരെ വോട്ട്  കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് പ്രവചനം. നിലവില്‍ മധ്യപ്രദേശില്‍് ബി ജെ പിയാണ് അധികാരം കൈയ്യാളുന്നത്. 230 അംഗ നിയമസഭയില്‍ 116 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.  അതേസമയം, നിലവില്‍ ഭരണത്തിലുള്ള ബി ജെ പിക്ക് 93 മുതല്‍ 102 വരെ സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്. 37.5 ശതമാനം മുതല്‍ 41.51 ശതമാനം വോട്ടും ബിജെപിക്ക് കിട്ടുമെന്ന് സര്‍വ്വേയില്‍ പറയുന്നു. മറ്റുള്ളവര്‍ 3 മുതല്‍ 7 വരെ സീറ്റുകള്‍ നേടിയേക്കും.  15.82 ശതമാനം മുതല്‍ 19.82 ശതമാനം വോട്ടുകളാണ് ഇവര്‍ക്ക് കിട്ടുക. ജൂണ്‍ അവസാനത്തില്‍ നടത്തിയ എബിപി- സീ വോട്ടര്‍ സര്‍വ്വേയില്‍ മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുകയെന്നാണ് പ്രവചിച്ചിരുന്നത്. കോണ്‍ഗ്രസിന് 108 മുതല്‍ 120 സിറ്റും ബി ജെ പിയ്ക്ക് 106 മുതല്‍ 118 വരെ സീറ്റുമാണ് ഈ സര്‍വ്വേ പ്രവചിച്ചിരുന്നത്.

 

Latest News