തുറ- മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയുടെ ഓഫീസിന് ഉപരോധം തീർത്ത് ജനക്കൂട്ടം. മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സാംഗ്മയ്ക്ക് പരിക്കില്ല. നൂറുകണക്കിനാളുകളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വളഞ്ഞത്. മുഖ്യമന്ത്രിക്ക് ഇതേവരെ പുറത്തിറങ്ങാനായിട്ടില്ല. ഗാരോ ഹിൽസ് ആസ്ഥാനമായുള്ള സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ തുറയിൽ ശീതകാല തലസ്ഥാനം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിവരികയാണ്. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉപരോധം തീർത്തത്. തിങ്കളാഴ്ച(ഇന്ന്) വൈകിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് പുറത്ത് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി കല്ലെറിയാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ആക്രമണത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. അവരെ സാംഗ്മയുടെ ഓഫീസിലേക്ക് കൊണ്ടുവന്നു.
പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥർ തറയിൽ കിടക്കുന്നതും സാംഗ്മ അവരെ പരിചരിക്കുന്നതും ദൃശ്യങ്ങൾ കാണിക്കുന്നു. സാംഗ്മ സുരക്ഷിതനാണെങ്കിലും, പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതിനാൽ അദ്ദേഹത്തിന് ഓഫീസിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ല. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെങ്കിലും സംഘർഷഭരിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിഷേധക്കാരോട് സംസാരിക്കുന്നതിനിടെയാണ് സാംഗ്മ ജനക്കൂട്ടത്തിലുണ്ടായിരുന്ന ചിലർ കല്ലെറിയാൻ തുടങ്ങിയത്.
'ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്, എല്ലാ കക്ഷികളുമായും വിഷയം കൂടുതൽ ചർച്ച ചെയ്യാൻ ഷില്ലോങ്ങിൽ യോഗം ചേരാൻ ഞങ്ങൾ നേരത്തെ തന്നെ സമ്മതിച്ചിരുന്നു, എൻജിഒകൾ ഏറെക്കുറെ തൃപ്തരാണെന്ന് തോന്നുന്നു. ഭൂരിപക്ഷം സമൂഹവും എൻജിഒകളും ഈ നിരാഹാര സമരത്തിന്റെ ഭാഗമല്ല, അതിൽ രണ്ടോ മൂന്നോ പേർ മാത്രമാണ് ഉണ്ടായിരുന്നത്. 90 ശതമാനം സംഘടനകളും ഇതിന്റെ ഭാഗമല്ലെന്ന് വീഡിയോ പ്രസ്താവനയിൽ സാങ്മ പറഞ്ഞു.
സംഭാഷണമാണ് പ്രധാനമെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ, ഞാൻ അവരെ കാണാമെന്ന് പറഞ്ഞു. ചർച്ച ഏതാണ്ട് അവസാനിച്ചപ്പോൾ ചിലർ പുറത്തു നിന്ന് മുദ്രാവാക്യം വിളിക്കുന്നു. ഇവിടെ ഒരു രംഗവും സൃഷ്ടിക്കരുതെന്ന് ഞാൻ അവരോട് ആവശ്യപ്പെട്ടു. അവരുടെ നേതാക്കൾ ജനങ്ങളോട് സംസാരിക്കാൻ പുറത്തേക്ക് പോയി. അവർ തിരിച്ചുവന്നു, അവർ ആരാണെന്ന് തങ്ങൾക്കറിയില്ലെന്ന് പറഞ്ഞു. തുറയിൽ ശീതകാല തലസ്ഥാനം ആവശ്യപ്പെടുന്ന സിവിൽ സൊസൈറ്റി ഗ്രൂപ്പുകളിൽ ACHIK, GHSMC എന്നീ സംഘടനകളുണ്ട്.
ശീതകാല തലസ്ഥാന ആവശ്യവും തൊഴിൽ സംവരണവും സംബന്ധിച്ച് ചർച്ച നടത്താൻ സമരക്കാരോട് സാംഗ്മ ആവശ്യപ്പെട്ടിട്ടുണ്ട്. ക്യാബിനറ്റ് മന്ത്രിമാരും മറ്റും പങ്കെടുക്കും. അടുത്ത മാസം സംസ്ഥാന തലസ്ഥാനമായ ഷില്ലോങ്ങിൽ ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പ് പ്രതിഷേധം അവസാനിപ്പിക്കാൻ അദ്ദേഹം സംഘടനകളോട് ആവശ്യപ്പെട്ടു.