കൂടെ'യുടെ റിലീസിനോട് അടുത്ത് മൈ സ്‌റ്റോറി റിലീസ് ചെയ്യരുതെന്ന് സംവിധായികയോട് പറഞ്ഞിരുന്നെന്ന് പൃഥ്വിരാജ്.
കൂടെയും മൈ സ്‌റ്റോറിയും അടുപ്പിച്ചുള്ള ദിവസങ്ങളില്‍ റിലീസ് ചെയ്യരുതെന്ന് സംവിധായികയോട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ എനിക്ക് ഒരു തിരഞ്ഞെടുപ്പ് സാധ്യമായിരുന്നുവെങ്കില്‍ അത്തരത്തില്‍ സംഭവിക്കാന്‍ ഞാന്‍ അനുവദിക്കില്ലായിരുന്നു. 'കൂടെ'യുടെ റിലീസ് നേരത്തേ തീരുമാനിച്ചിരുന്നു. ജൂലൈ രണ്ടാംവാരത്തില്‍ തന്നെ പുറത്തിറക്കുമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു.'മൈസ്‌റ്റോറി'യുടെ റിലീസ് ഈയിടെയാണ് തീരുമാനിച്ചത്. 'മൈസ്‌റ്റോറി'യുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് 'കൂടെ' തൊട്ടടുത്തു തന്നെ ഇറങ്ങുമെന്ന് അറിയാമായിരുന്നു. ഇതൊരിക്കലും അഭിനേതാക്കളുടെ തീരുമാനമല്ല. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനമായിരുന്നു. എനിക്ക് ചെയ്യാന്‍ സാധിക്കുന്നത് എന്റേതായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതാണ്. അതു ഞാന്‍ ചെയ്തു. പക്ഷേ തീരുമാനം അവരുടേതായിരുന്നു' പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജോ പാര്‍വതിയോ സിനിമയുടെ പ്രചാരണത്തിനായി ഒന്നും ചെയ്തില്ലെന്ന് സംവിധായിക റോഷ്‌നി ദിനകര്‍ പറഞ്ഞിരുന്നു. പാര്‍വതിക്കെതിരായ ആക്രമണത്തിന്റെ അനന്തരഫലം താന്‍ അനുഭവിക്കുകയാണെന്നും റോഷ്‌നി പറഞ്ഞു. മൈസ്‌റ്റോറി പരാജയത്തിലേയ്ക്ക് കൂപ്പു കുത്തുകയാണ്. അതേസമയം കൂടെ മികച്ച അഭിപ്രായം നേടി കുതിയ്ക്കുകയാണ്.