അമരാവതി - നടന്‍ സൂര്യയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ആരാധകരായ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ ഷോക്കേറ്റ് മരിച്ചു. ആന്ധ്രാപ്രദേശിലെ പല്‍നാട് ജില്ലയിലാണ് സംഭവം. എന്‍.വെങ്കടേഷ്, പി.സായി എന്നിവരാണ് മരിച്ചത്. പല്‍നാട് ജില്ലയിലെ നരസാരപ്പേട്ട് ടൗണിലാണ് സൂര്യയുടെ ആരാധകര്‍ ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഫ്‌ളെക്‌സ് സ്ഥാപിക്കുന്നതിനിടെ അതിന്റെ ഇരുമ്പുകമ്പി വൈദ്യുതി ലൈനില്‍ തട്ടിയാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.