ബംഗളൂരു- യാത്രാമധ്യേ ഡ്രൈവർ സ്വയംഭോഗം ചെയ്യുകയും തന്നെ ഇറക്കിയ ശേഷം അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതയിൽ റാപ്പിഡോ ഡ്രൈവറെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് റാപ്പിഡോ ബൈക്ക് ടാക്‌സിയുടെ സേവനം ഉപയോഗിച്ചതിനെ തുടർന്ന് ലൈംഗികാതിക്രമത്തിന് ഇരയായയതെന്ന് ട്വിറ്ററിൽ തന്റെ ദുരനുഭവം പങ്കുവെച്ച ആതിര എന്ന യുവതി പറഞ്ഞു.
മണിപ്പൂർ അക്രമത്തെ അതിജീവിച്ചവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടൗൺ ഹാളിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തശേഷമാണ് ആതിര, ഇലക്ട്രോണിക് സിറ്റിയിലെ വീട്ടിലേക്ക് റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്തതാ. റാപ്പിഡോ മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്ത ബൈക്കിനു പകരം മറ്റൊരു ബൈക്കാണ് ഡ്രൈവര് കൊണ്ടുവന്നതെന്ന് അവർ ട്വീറ്റിൽ പറഞ്ഞു. വാഹനങ്ങളൊന്നുമില്ലാത്ത സ്ഥലത്തെത്തിയപ്പോഴാമ് ഡ്രൈവർ ഒരു കൈകൊണ്ട് ഓടിച്ചാണ് മറുകൈകൊണ്ട് സ്വയംഭോഗം ചെയ്തത്. സുരക്ഷയെ ഭയന്ന് മൗനം പാലിച്ചുവെന്നും യുവതി കുറിച്ചു.
തന്നെ ഇറക്കിയ ശേഷം വാട്ട്‌സ്ആപ്പിൽ റൈഡറിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങിയെന്ന് ആതിര പറഞ്ഞു. യാത്ര കഴിഞ്ഞപ്പോൾ വാട്ട്‌സ്ആപ്പിൽ നിരന്തരം വിളിക്കുകയും മെസേജ് അയയ്‌ക്കുകയും ചെയ്‌തു. ശല്യം തടയാൻ അവസാനം നമ്പർ ബ്ലോക്ക് ചെയ്യേണ്ടിവന്നു, ”അവർ ട്വീറ്റ് ചെയ്തു. സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ട് എടുത്ത ശേഷമാണ് തന്റെ അനുഭവം യുവതി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ട്വിറ്റർ പോസ്റ്റിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചതെന്നും റാപ്പിഡോ റൈഡറെ അറസ്റ്റ് ചെയ്തതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു.