മുംബൈ-ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയില്‍നിന്ന് ബിസിനസ് പങ്കാളികള്‍ 1.5 കോടി രൂപയോളം തട്ടിയെടുത്തതായി ആരോപണം. ഇവന്റ് സിനിമാ നിര്‍മാണ കമ്പനിയില്‍ നിക്ഷേപിക്കാനാണെന്നും, മികച്ച ലഭം തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. വിവേക് ഒബ്റോയിയും താരത്തിന്റെ ഭാര്യയേയും നിര്‍മാണ കമ്പനിയില്‍ പങ്കാളികളാക്കിക്കൊണ്ടാണ് പണം തട്ടിയത്.
വിവേക് ഓബ്റോയിയും ഭാര്യ പ്രിയങ്ക ആല്‍വയും അന്ധേരി ഈസ്റ്റിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവന്റ് സിനിമാ നിര്‍മാണ കമ്പനിയില്‍ നിക്ഷേപിക്കാനെന്നു വിശ്വസിപ്പിച്ചാണു ഇവര്‍ പണം കൈക്കലാക്കിയത്. സഞ്ജയ് സാഹ, ഇയാളുടെ മാതാവ് നന്ദിത സാഹ, രാധിക നന്ദ എന്നിവര്‍ക്കെതിരെയാണു പരാതി. കമ്പനിയില്‍ വിവേക് നിക്ഷേപിച്ച 1.5 കോടി ഇവര്‍ വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിച്ചെന്നാണ് ആരോപണം.
2017ല്‍ വിവേകും ഭാര്യയും ചേര്‍ന്ന് ആരംഭിച്ച കമ്പനിയുടെ പ്രവര്‍ത്തനം മികച്ച രീതിയില്‍ മുന്നോട്ടു പോയില്ല. തുടര്‍ന്നു സിനിമാ നിര്‍മാതാവ് ഉള്‍പ്പെടെയുള്ള ബിസിനസ് പങ്കാളികളെ ഉള്‍പ്പെടുത്തി കമ്പനി പുനഃസംഘടിപ്പിച്ചു. നിലവിലുള്ള കമ്പനിയെ ഇവന്റ് ബിസിനസിലേക്കു മാറ്റി. ഇതോടൊപ്പം ഇവന്റ്സിനിമ കമ്പനിയില്‍ 1.5 കോടി നിക്ഷേപിക്കാനും വിവേകിനോട് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയില്‍ നിന്നും 51 ലക്ഷം തട്ടിയെടുത്തതായും പരാതിയുണ്ടായിരുന്നു. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.