കീവ്- യുക്രെയ്ന്‍ തുറമുഖ നഗരമായ ഒഡെസയില്‍ റഷ്യട മിസൈല്‍ ആക്രമണം ശക്തമാക്കി. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ആക്രമണത്തില്‍ നാലു കുട്ടികള്‍ ഉള്‍പ്പെടെ 14 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മിസൈല്‍ പതിച്ച് ഓര്‍ത്തഡോക്‌സ് പള്ളിക്കും കേടുപാടുകള്‍ സംഭവിച്ചു. ഒഡേസയിലെ ഏറ്റവും വലിയ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിനാണ് ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്. 1809ല്‍ നിര്‍മിച്ച ചര്‍ച്ച് സോവിയറ്റ് യൂണിയന്‍ തകര്‍ത്തിരുന്നെങ്കിലും 2003ല്‍ പുതുക്കിപ്പണിയുകയായിരുന്നു.
ആക്രമണത്തില്‍ ചര്‍ച്ചിന്റെ പകുതി ഭാഗത്തോളം തകര്‍ക്കപ്പെട്ടു. മേല്‍ക്കൂരയ്ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ ജനവാതിലുകള്‍ കത്തിനശിച്ചു. ഒഡെസക്കെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ യുനെസ്‌കോ റഷ്യയോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു.