മിസ്റ്റര്‍ ഹാക്കറിന്റെ ഓഡിയോ പ്രകാശനം എല്‍. ഡി. എഫ് കണ്‍വീനര്‍ ഇ. പി. ജയരാജന്‍ നിര്‍വ്വഹിച്ചു

കൊച്ചി- സി. എഫ്. സി ഫിലിംസിന്റെ ബാനറില്‍ ഹാരിസ് കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്ന മിസ്റ്റര്‍ ഹാക്കര്‍ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം കൊച്ചിയില്‍ നടന്നു

എല്‍. ഡി. എഫ് കണ്‍വീനര്‍ ഇ. പി. ജയരാജന്‍ മുഖ്യാതിഥിയായ ചടങ്ങില്‍ ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. രാജീവ് ആലുങ്കല്‍, ഹരി മേനോന്‍ എന്നിവരുടെ വരികള്‍ക്ക് റോണി റാഫേല്‍, സുമേഷ് കൂട്ടിക്കല്‍, റോഷന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്ന് സംഗീതം ഒരുക്കുന്നു. പി. ജയചന്ദ്രന്‍, വിധു പ്രതാപ്, നജീം അര്‍ഷദ്, ബേബി, അഭിജിത് കൊല്ലം, വിവേക് ആനന്ദ്, നിത്യാ മാമ്മന്‍, കാവ്യ എസ്. ചന്ദ്ര എന്നിവരാണ് ഗായകര്‍. 

ഹാരിസ്, ദേവന്‍, ഭീമന്‍ രഘു, സോഹന്‍ സീനു ലാല്‍, സാജു നവോദയ, ഷെഫീഖ് റഹ്മാന്‍, എം. എ. നിഷാദ്, മാണി സി. കാപ്പന്‍, ടോണി ആന്റണി, ഉല്ലാസ് പന്തളം, അന്ന രേഷ്മ രാജന്‍, അല്‍മാസ് മോട്ടിവാല, അക്ഷര രാജ്, അര്‍ച്ചന, രജനി ചാണ്ടി, ബിന്ദു വരാപ്പുഴ, അംബിക മോഹന്‍, ഗീത വിജയന്‍, നീന കുറുപ്പ് എന്നിവരാണ് അഭിനേതാക്കള്‍.  പി. ആര്‍. ഒ: പി. ശിവപ്രസാദ്, നിയാസ് നൗഷാദ്.

Latest News