ബംഗളൂരു- യാത്രക്കിടെ റാപിഡോ ബൈക്ക് ടാക്സി ഡ്രൈവര്‍ സ്വയംഭോഗം ചെയ്തെന്ന് യുവതിയുടെ പരാതി. ലൈംഗികമായി ഉപദ്രവിച്ചെന്നും യുവതി ആരോപിച്ചു. മണിപ്പൂര്‍ അക്രമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ശേഷം ടൗണ്‍ ഹാളില്‍നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
ഓട്ടോ റിക്ഷാ ടാക്സികള്‍ ഒന്നിലധികം തവണ റദ്ദാക്കിയതിനെ തുടര്‍ന്നാണ് താന്‍ ബൈക്ക് തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതയായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആപ്പില്‍ രജിസ്റ്റര്‍ ചെയ്തതില്‍നിന്ന് വ്യത്യസ്തമായ ഒരു ബൈക്കിലാണ് റാപ്പിഡോ െ്രെഡവര്‍ എത്തിയതെന്ന് അവര്‍ ആരോപിച്ചു. ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രാമധ്യേ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതിനിടയില്‍ ഡ്രൈവര്‍ സ്വയംഭോഗം ചെയ്യാന്‍ തുടങ്ങി. 'യാത്രക്കിടയില്‍ ഞങ്ങള്‍ മറ്റ് വാഹനങ്ങളൊന്നുമില്ലാത്ത ഒരു വിദൂര പ്രദേശത്തെത്തി. ഞെട്ടിപ്പിക്കുന്ന കാര്യം, െ്രെഡവര്‍ ഒരു കൈകൊണ്ട് ഓടിക്കുകയും രണ്ടാമത്തെ കൈകൊണ്ട് സ്വയംഭോഗം നടത്തുകയും ചെയ്തു. സുരക്ഷയെ ഭയന്ന്, ഞാന്‍ മൗനം പാലിച്ചു- അവര്‍ എഴുതി.
ലൊക്കേഷന്‍ വെളിപ്പെടുത്താതിരിക്കുക എന്ന ഉദ്ദേശത്തോടെയാണ് തന്റെ വീട്ടില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെ തന്നെ ഇറക്കാന്‍ ഡ്രൈവറോട് അഭ്യര്‍ഥിച്ചു. യാത്രയുടെ മുഴുവന്‍ പണവും നല്‍കിയിട്ടും, റൈഡര്‍ തുടര്‍ച്ചയായി തന്നെ വിളിക്കുകയും മെസേജ് ചെയ്യുകയും ചെയ്തുവെന്ന് അവര്‍ അവകാശപ്പെട്ടു. ഡ്രൈവര്‍ വാട്ട്സ്ആപ്പില്‍ അയച്ചതായി ആരോപിക്കപ്പെടുന്ന 'ലവ് യു' എന്ന വാചകം ഉള്‍പ്പെടുന്ന അനുചിതമായ സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ട് യുവതി ഷെയര്‍ ചെയ്തു.