ബാലി- വ്യായാമത്തിനിടെ 210 കിലോ ഭാരമുള്ള ബാർബെൽ ദേഹത്ത് പതിച്ച് ഫിറ്റ്‌നസ് ഇൻഫ്‌ളുവെൻസർ ജസ്റ്റിൻ വിക്കി മരിച്ചു. 33 വയസായിരുന്നു. ബാർബെൽ ഉയർത്തി സ്‌ക്വാറ്റ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായാണ് അപകടം സംഭവിച്ചത്. ബാർബെൽ വീണതോടെ വിക്കിയുടെ കഴുത്ത് ഒടിഞ്ഞു. ഭാരം താങ്ങാനാകാതെ ജസ്റ്റിൻ പിറകിലേക്ക് വീഴുകയായിരുന്നു. ബാർബെലിന് അടിയിൽനിന്ന് ജസ്റ്റിൻ തന്നെ പുറത്തേക്ക് വരുന്നതും വീഡിയോയിൽ കാണാം. ജസ്റ്റിന് സമീപത്തുള്ളയാളും ബാർബെൽ പതിച്ച് താഴേക്ക് വീണിരുന്നു. ജസ്റ്റിനെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ചികിത്സക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാലിയിലെ പാരസൈഡ് എന്ന സ്ഥാപനത്തിൽ ഫിറ്റ്‌നസ് പരിശീലകനായി ജോലി നോക്കുകയായിരുന്നു ജസ്റ്റിൻ.