സന്‍ആ- യെമനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യു.എസ് ജിയോളജിക്കല്‍ സര്‍വേയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഏദന്‍ കടലിടുക്കിലെ സുകുര്‍ത്ത ദ്വീപില്‍നിന്ന് 213 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ജനങ്ങളില്‍ സുനാമി ഭീതിയുണ്ടെങ്കിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.