മുംബൈ - നെറ്റ് ഫ്‌ളിക്‌സില്‍ ഒരു അക്കൗണ്ട ഉപയോഗിച്ച് പാസ്‌വേര്‍ഡ് കൈമാറി സിനിമയും മറ്റു പരിപാടികളും ആസ്വദിക്കുന്ന രീതി ഇനി നടക്കില്ല. പാസ് വേര്‍ഡ് കൈമാറുന്നതിന് ഇന്ത്യയില്‍ നെറ്റ് ഫ്‌ളിക്‌സ് നിയന്ത്രണം കൊണ്ടു വരികയാണ്. നെറ്റ്ഫ്‌ളിക്‌സ് വരിക്കാരായ വ്യക്തിക്ക് പുറമെ അയാളുടെ വീട്ടിലുള്ളവര്‍ക്ക് പാസ്വേര്‍ഡ് പങ്കുവെക്കാന്‍ കഴിയുന്നവിധത്തിലായിരിക്കും പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തുക. ഒരേ സമയം ഒരു അക്കൗണ്ട് ഉപയോഗിച്ച് പല സ്ഥലങ്ങളില്‍ വെച്ച് വീഡിയോ കാണുന്നതിന് നേരത്തെ തന്നെ നിയന്ത്രണമേര്‍പ്പെടുത്തിയെങ്കിലും പാസ്വേര്‍ഡ് ഷെയറിങ്ങിന് പൂര്‍ണമായി നിയന്ത്രണം കൊണ്ടുവന്നിട്ടില്ലായിരുന്നു. നെറ്റ്ഫ്ളിക്സ് അക്കൗണ്ട് ഉപയോക്താതക്കള്‍ വ്യാപകമായി പങ്കുവെക്കുന്നത് വരുമാനത്തെ വലിയ രീതിയില്‍ ബാധിക്കുന്നതായാണ് അധികൃതര്‍ പറയുന്നത്. പാസ്വേര്‍ഡ് ഷെയറിങ് പൂര്‍ണമായി നിയന്ത്രിക്കുന്നതിന് പകരം പാസ്വേര്‍ഡ് ഷെയറിങ് ഒരു വീട്ടിലുള്ളവര്‍ക്ക് മാത്രമായി പങ്കുവെക്കാനാണ് പുതിയ പരിഷ്‌കാരം കൊണ്ടുവന്നിരിക്കുന്നത്. അക്കൗണ്ട് ലോഗിന്‍ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷനില്‍ മാത്രമാണ് ഇനി പരിപാടികള്‍ കാണാനാകുക.