സെക്‌സ് റാക്കറ്റുകളുടെ വിഷയത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തമിഴ് സീരിയില്‍ താരം. ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു കൊണ്ടുള്ള അഞ്ജാത സന്ദേശങ്ങള്‍ നടിയ്ക്ക് ലഭിച്ചിരുന്നു. പ്രശസ്ത തമിഴ് സീരിയല്‍ നടി ജയലക്ഷ്മിയാണ് സംഭവത്തെ തുടര്‍ന്ന് ചെന്നൈ കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കിയത്. സംഭവത്തെ കുറിച്ച് നടി പറയുന്നത് ഇങ്ങനെ. കഴിഞ്ഞ മാസം ജൂണ്‍ മുതലാണ് ഇത്തരത്തിലുളള സന്ദേശങ്ങള്‍ ലഭിച്ചു തുടങ്ങിയത്. ആദ്യം സമൂഹിക മാധ്യമങ്ങളില്‍ കൂടിയാണ് സന്ദേശങ്ങള്‍ വരാന്‍ തുടങ്ങിയത്. ഇത് മൈന്റ് ചെയ്യാതായതോടെ ഫോണിലേയ്ക്ക് മെസേജുകള്‍ വരാന്‍ തുടങ്ങി. ഡേറ്റിങ് ആന്റ് റിലേഷന്‍ഷിപ്പ് സര്‍വീസ് എന്ന് മെസേജില്‍ എഴുതിയിരുന്നു. ഇത് വളരെ സുരക്ഷിതമാണെന്നും വിഐപിയ്ക്കും ബിസിനസുകാര്‍ക്കു വേണ്ടി മാത്രം നല്‍കി വരുന്നതാണെന്നും മെസേജില്‍ പറയുന്നുണ്ട്. 30000 രൂപ മുതല്‍ 3 ലക്ഷം വരെ ഒരു ദിവസം കൊണ്ട് സമ്പാദിക്കാന്‍ കഴിയുമെന്ന് സന്ദേശത്തിലൂടെ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഈ നമ്പര്‍ ബ്ലോക്ക് ചെയ്തപ്പോള്‍ അടുത്ത നമ്പറില്‍ നിന്ന് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ വരാന്‍ തുടങ്ങി. ഇതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതെന്നും നടി പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സെക്‌സ് റാക്കറ്റ് സംഘത്തില്‍ അംഗമാണെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.