Sorry, you need to enable JavaScript to visit this website.

ട്രെയിനില്‍ നിന്നിറങ്ങി നടന്ന അമ്മയുടെ കയ്യില്‍ നിന്ന് അഴുക്കു ചാലിലേക്ക് വീണ പിഞ്ചുകുഞ്ഞിനെ കാണാതായി

പ്രതീകാത്മക ചിത്രം

മുംബൈ - കനത്ത മഴയെ തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിയ ട്രെയിനില്‍ നിന്നിറങ്ങി നടന്ന അമ്മയുടെ കയ്യില്‍ നിന്ന് അഴുക്കു ചാലിലേക്ക് വീണ പിഞ്ചുകുഞ്ഞിനെ കാണാതായി. കുഞ്ഞിനെ കണ്ടെത്താന്‍ റെയില്‍വേ പൊലീസും മുന്‍സിപ്പാലിറ്റി അധികൃതരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. കുഞ്ഞ് അമ്മയുടെ കൈയ്യില്‍ നിന്ന് താഴേക്ക് വീഴുന്നത് കണ്ട് മുത്തച്ഛന്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. മഹാരാഷ്ട്രയിലെ കല്യാണില്‍ ആറും മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് അഴുക്കുചാലിലേക്ക് വീണത്. ഭീവണ്ടിയില്‍ നിന്ന് തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് ട്രാക്കുകളില്‍ വെള്ളം നിറഞ്ഞതിനാല്‍ ട്രെയിന്‍ ഗതാഗതം പാതി വഴിയില്‍ നിര്‍ത്തുകയായിരുന്നു. അംബര്‍നാഥ് ലോക്കല്‍ ട്രെയിന്‍ സ്‌റ്റേഷന് സമീപം ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ കുഞ്ഞിനെയുമെടുത്ത് അമ്മയും മുത്തച്ഛനും കൂടി പാളത്തിനരികിലൂടെ നടന്നുപോകുമ്പോഴാണ് ട്രാക്കില്‍ കാലുടക്കി കുഞ്ഞ് പെട്ടെന്ന് അമ്മയുടെ കൈയ്യില്‍ നിന്ന് അഴുക്കു ചാലിലേക്ക് വീണത്. നിറഞ്ഞൊഴുകുകയായിരുന്ന അഴുക്കു ചാലില്‍ നിന്ന് നിമിഷ നേരം കൊണ്ട് കുഞ്ഞിനെ കാണാതാകുകയായിരുന്നു. കുഞ്ഞിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുയാണ്.

 

Latest News