കൊച്ചി- പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് ഗായിക അഭയ ഹിരണ്‍മയി. താരം സോഷ്യല്‍ മീഡിയകളിലും സജീവമാകാറുണ്ട്. ഇടയ്ക്ക് അഭയ പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ ആരാധര്‍ ഏറ്റെടുക്കാറുണ്ട്. അഭയയുടെ വസ്ത്രധാരണരീതിയ്ക്കും സ്‌റ്റൈലിഷ് ലുക്കിനും ആരാധകര്‍ ഏറെയാണ്. ഗോപി സുന്ദര്‍ ഈണം നല്‍കിയ 'ഖല്‍ബില് തേനൊഴുകണ കോയിക്കോട്' എന്ന പാട്ടിലൂടെയാണ് അഭയ ഹിരണ്‍മയി പിന്നണി ഗാനശാഖയില്‍ ശ്രദ്ധേയയാകുന്നത്. പിന്നീടിങ്ങോട്ടു നിരവധി ചിത്രങ്ങള്‍ക്കു വേണ്ടി ഗാനം ആലപിച്ചു. സ്വതന്ത്രസംഗീതരംഗത്തും സജീവമാണ്.
ഇപ്പോഴിതാ അഭയ ഹിരണ്‍മയിയുടെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' എന്ന ചിത്രത്തിനു വേണ്ടി ബിച്ചു തിരുമല വരികള്‍ കുറിച്ച 'ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ കമ്പിത്തിരി മത്താപ്പോ' എന്ന ആഘോഷപ്പാട്ടിന്റെ വരികള്‍ അഭയയുടെ കുറിപ്പില്‍ കാണാം. 'എല്ലാ ലത്തിരികളും പൂത്തിരികളും കൊണ്ട് നിങ്ങള്‍ ജീവിതം ആഘോഷിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. കമ്പിത്തിരിയും മത്താപ്പും കത്തിച്ചാണ് എന്റെ ആഘോഷം' എന്നാണ് ഫോട്ടോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. അഭയയുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു.