കീവ്- യുക്രെയിനിലെ തുറമുഖങ്ങള്‍ക്കു നേരെ ആക്രമണം കനപ്പിച്ച് റഷ്യ. കരിങ്കടല്‍ വഴിയുള്ള ധാന്യ കയറ്റുമതി തടയില്ലെന്ന ഉടമ്പടിയില്‍ നിന്നു റഷ്യ പിന്മാറിയതിനു പിന്നാലെയാണ് ആക്രമണം ശക്തമായത്. ഒഡേസയിലെ ഇന്ധന സംഭരണ കേന്ദ്രത്തിനു നേരെയും ആക്രമണം നടന്നു.
ആക്രമണത്തിനിടെ റഷ്യയുടെ ആറ് മിസൈലുകളും 31 ഡ്രോണുകളും വെടിവച്ചുവീഴ്ത്തിയതായി യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു.
റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷത്തിന് പിന്നാലെ യുക്രെയ്‌നില്‍നിന്നുള്ള ധാന്യ കയറ്റുമതിക്ക് യു. എന്‍. മധ്യസ്ഥതയില്‍ ഒപ്പുവെച്ച ഉടമ്പടിയില്‍ നിന്നാണ് റഷ്യ പിന്മാറിയത്. റഷ്യയുടെ പിന്മാറ്റം ലോകമെമ്പാടും പട്ടിണി സൃഷ്ടിക്കാന്‍ പോന്നതാണെന്നാണ് യു. എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്.