ചമോലി (ഉത്തരാഖണ്ഡ്) - ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് ഉത്തരാഖണ്ഡിലെ ചമോലിയിൽ അളകനന്ദ നദി തീരത്ത് വൻ അപകടം. സംഭവത്തിൽ അഞ്ച് പോലീസുകാർ ഉൾപ്പെടെ 15 പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. നിരവധി പേർക്ക് പരുക്കുണ്ട്. കാരണം വ്യക്തമല്ല. സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഉത്തരവിട്ടു.
പരുക്കേറ്റ രണ്ടുപേരെ ഹെലികോപ്റ്ററിൽ റിഷികേശിലെ എയിംസിലേക്ക് മാറ്റി. ബാക്കിയുള്ളവരെ ചമോലിക്കടുത്ത് ഗോപേശ്വർ ആശുപത്രിയിലും മറ്റുമായി പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. ചമോലിയിലെ അളകനന്ദ നദി തീരത്തെ നമാമി ഗംഗെ പദ്ധതി പ്രദേശത്തെ ട്രാൻസ്‌ഫോർമറാണ് പൊട്ടിത്തെറിച്ചത്. ബുധനാഴ്ച രാവിലെ 11.35-ഓടെയായിരുന്നു അപകടം.