Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO - ഭിന്നശേഷിക്കാരുടെ കഥ പറയുന്ന 'ആകാശം കടന്ന്' ജൂലൈ 21ന് തിയേറ്ററുകളിൽ

ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അകം ജീവിതത്തിന്റെ കഥ പറയുന്ന ചിത്രം ആകാശം കടന്ന് ജൂലൈ 21ന് തിയേറ്ററുകളിലെത്തുന്നു.

ഡോൺ സിനിമാസിന്റെ ബാനറിൽ നവാഗതനായ സിദ്ധിഖ് കൊടിയത്തൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി ആയിരുന്നു ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തത്. 

ഹോം സിനിമകളിലൂടെ ശ്രദ്ധേയനായ സിദ്ദിഖ് കൊടിയത്തൂർ തന്നെയാണ് ഇതിന്റ കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ മുഖ്യ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ഭിന്നശേഷിക്കാരൻ ആയ അമൽ ഇഖ്ബാൽ ആണ്. കൂടാതെ തലസ്ഥാനം വിജയകുമാർ, ഇബ്രാഹിംകുട്ടി, മഖ്ബൂൽ സൽമാൻ, ഷാഫി കൊല്ലം, കൊളപ്പുള്ളി ലീല, പ്രിയ ശ്രീജിത്ത്, ഭുവനേശ്വരി ബിജു തുടങ്ങിയവർ അഭിനയിക്കുന്നു. 

നിർമ്മാണം: സിദ്ദീഖ്. പി, സഹനിർമ്മാതാക്കൾ: റഹ്മാൻ പോക്കർ മാറഞ്ചേരി, സലിം ലാമീസ്, ഫസൽ പറമ്പാടൻ. ഛായാഗ്രഹണം: ലത്തീഫ് മാറഞ്ചേരി, എഡിറ്റിംഗ്: ഷമീർ. ഗാനരചന: ഹംസ കയനിക്കര, അമീൻ കാരക്കുന്ന്. സംഗീതം: മുഹ്‌സിൻ കുരിക്കൾ, കെ പി നജ്മുദ്ദീൻ. ഗായകർ: സിത്താര കൃഷ്ണകുമാർ, നിത്യമാമൻ, വിഷ്ണുപ്രകാശ്, സലാഹുദ്ദീൻ മണ്ണാർക്കാട്. ആർട്ട്: അലി.മേക്കപ്പ്: പുനലൂർ രവി. കോസ്റ്റ്യൂം: സന്ദീപ് തിരൂർ. പ്രോജക്ട് ഡിസൈനർ: സുധീർ ടി. കൂട്ടായി. പ്രൊഡക്ഷൻ കൺട്രോളർ: ഷൗക്കത്ത് വണ്ടൂർ. ക്രിയേറ്റീവ് ഹെഡ്: അസീം കോട്ടൂർ, അസോസിയേറ്റ് ഡയറക്ടർ: തൻവിൻ നസീർ, സ്റ്റിൽസ്: കാളിദാസ് എടവണ്ണപ്പാറ, പി.ആർ.ഒ: എം.കെ ഷെജിൻ.
72 ഫിലിം കമ്പനിയുടെ ബാനറിലാണ് ചിത്രം തിയേറ്ററുകളെത്തുന്നത്. 
 

Latest News