VIDEO ഓടുന്ന ബൈക്കിൽ പ്രണയ സല്ലാപവുമായി വീണ്ടും വീഡിയോ

ന്യൂദല്‍ഹി- ഓടുന്ന ബൈക്കില്‍ കമിതാക്കള്‍ പ്രണയ സല്ലാപത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.  ദല്‍ഹി മംഗോള്‍പുരി ഔട്ടര്‍ റിംഗ് റോഡ് മേല്‍പ്പാലത്തിലാണ് സംഭവം. മറ്റു യാത്രക്കാരാണ് വീഡിയോ പകര്‍ത്തിയത്. ബൈക്കിന്റെ ഇന്ധനടാങ്കിൽ ഇരുന്നാണ്  ബൈക്ക് ഓടിക്കുന്ന കാമുകനുമായി യുവതി പ്രണയ സല്ലാപത്തില്‍ ഏര്‍പ്പെടുന്നത്.

 പരസ്പരം കെട്ടിപ്പിടിച്ചാണ് ബൈക്കില്‍ ഇരുവരും യാത്ര ചെയ്തത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കമിതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തെ കുറിച്ച് ദല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.യുവതി ഹെല്‍മറ്റ് ധരിച്ചിട്ടില്ല എന്നതടക്കം നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ച് നിരവധി പേരാണ് കമന്റ് ചെയ്തത്. 

Latest News