Sorry, you need to enable JavaScript to visit this website.

ഒരു ടിബി സ്‌റ്റോറേജുമായി റിയൽമി നാർസൊ 60 പ്രൊ 5ജി 

സ്മാർട്ട്‌ഫോൺ മേഖലയിൽ ആദ്യമായി ഒരു ടിബി സ്‌റ്റോറേജുമായി റിയൽമി നാർസൊ 60 പ്രൊ 5ജി പുറത്തിറങ്ങി. ഇതോടൊപ്പം റിയൽമി 60, ബഡ്‌സ് വയർലസ് മൂന്ന് എന്നിവയും പുറത്തിറങ്ങിയിട്ടുണ്ട്. അത്യാധുനിക സാങ്കേതികതകൾ സമ്മേളിക്കുന്ന റിയൽമി 60 പ്രൊ 5ജിക്ക് 12813ജിബി ഡൈനാമിക് റാമും ഒരുടിബി റോമുമുണ്ട്. 7050 5ജി ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ഫോണിന് 67വോട്‌സ് സൂപ്പർവൂക് ചാർജിങ് സപ്പോർട്ടുമായി 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്. മാർസ് ഓറഞ്ച്, കോസ്മിക് ബ്ലാക്ക് വർണങ്ങളിൽ ലഭ്യമായ ഫോണിന്റെ 8ജിബി128ജിബി ഇനത്തിന് 23,999 രൂപയാണ് വില. 12ജിബി256ജിബി ഇനത്തിന് 26,999 രൂപയും 12ജിബി1ടിബിക്ക് 29,999 രൂപയുമാണ് വില.
പ്രീമിയം വെഗൻ ലെതറിൽ മാർഷിയൻ ഹൊറിസൺ ഡിസൈനാണ് റിയൽമി 60യുടേത്. 20,000 ലെവൽ ഓട്ടോ ബ്രൈറ്റ്‌നസ് അഡ്ജസ്റ്റ്‌മെന്റുമായി 90ഹെഡ്‌സ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 64എംപി സ്ട്രീറ്റ് ഫോട്ടോഗ്രഫി ക്യാമറ 2ഃ ഇൻസെൻസർ സൂം, ഡിഐഎസ് സ്‌നാപ്‌ഷോട്ട്, 20ഃ ഡിജിറ്റൽ സൂം തുടങ്ങിയ സവിശേഷതകളുണ്ട്. ഡൈമൻസിറ്റി 60205ജി ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ഫോണിന് 90 ഹെഡ്‌സ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. 20,000 ലെവൽ ഓട്ടോ െ്രെബറ്റ്‌നസ് അജസ്റ്റ്‌മെന്റുണ്ട്.
 64എംപി സ്ട്രീറ്റ് ഫോട്ടോഗ്രഫി ക്യാമറക്ക് 2ഃ ഇൻസെൻസർ സൂം, ഡിഐഎസ് സ്‌നാപ്‌ഷോട്ട്, 20ഃ ഡിജിറ്റൽ സൂം തുടങ്ങിയവയുണ്ട്. ഡൈമൻസിറ്റി 6020 5ജി ചിപ്‌സെറ്റാണുള്ളത്. മാർസ് ഓറഞ്ച് കോസ്മിക് ബ്ലാക്ക് വർണങ്ങളിൽ ലഭ്യമായ ഫോൺ 8ജിബി128ജിബി ഇനത്തിന് 17,999 രൂപയാണ് വില. 8ജിബി256 ജിബിക്ക് 19999 രൂപ.
എംഎം 13.6 ബാസ് ഡ്രൈവറുമായാണ് റിയൽമി ബഡ്‌സ് വയർലസ് 3യുടെ വരവ്. 40 മണിക്കൂർ ദൈർഘ്യമാർന്ന ബാറ്ററിയാണുള്ളത്. ആക്റ്റീവ് നോയിസ് കാൻസലേഷനിലൂടെ അപശബ്ദങ്ങൾ കുറയ്ക്കാം. 360 ഡിഗ്രി സ്‌പേഷ്യൽ ഓഡിയോ ഇഫക്റ്റുണ്ട്. ബാസ് യെലോ, വിറ്റാലിറ്റി വൈറ്റ്, പ്യൂർ ബ്ലാക്ക് വർണങ്ങളിൽ ലഭ്യമായ ബഡ്‌സിന് 1799 രൂപയാണ് വില.

Latest News