ഇസ്ലാമാബാദ് - പാകിസ്താനിൽ അഭയം തേടിയ പ്രശസ്ത അഫ്ഗാൻ ഗായിക ഹസീബ നൂറി വെടിയേറ്റ് മരിച്ചു. ഹസിബ നൂറിയുടെ സുഹൃത്ത് കൊസ്ബോ അഹ്മദി മരണം സ്ഥിരീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. പാക് മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പഖ്തൂൺഖ്വാ പ്രവിശ്യയിൽ വെച്ചാണ് ആക്രമണമെന്നാണ് വിവരം. അക്രമികൾ ആരാണെന്നോ അക്രമികളുടെ ലക്ഷ്യം സംബന്ധിച്ചോ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. അഫ്ഗാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതിനു പിന്നാലെയാണ് ഹസിബ നൂറി പാകിസ്താനിൽ അഭയം തേടിയത്. ടെലിവിഷൻ ഷോകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും താരത്തിന് ആയിരക്കണക്കിന് ആരാധകരാണുള്ളത്.