കാൺപൂർ- യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കാൻ ഓൺലൈൻ കാർ ബുക്ക് ചെയ്ത സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായി.
ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വത്ത് തർക്കത്തെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. പ്രതികൾ മൃതദേഹം സംസ്കരിക്കാൻ ശ്രമിച്ചെങ്കിലും ഒല കാർ ഡ്രൈവറാണ് ഇവരുടെ ശ്രമം പരാജയപ്പെടുത്തിയത്. 40 കോടിയുടെ പൂർവ്വിക സ്വത്തിന്റെ പേരിൽ രണ്ട് മരുമക്കളാണ് കുസുമം കുമാരിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
യുവതിയുടെ യുവതിയുടെ സഹോദരീ ഭർത്താവും അയാളുടെ സഹോദരനുമാണ് നോയിഡയിൽ നിന്ന് മഹാരാജ്പൂർ പ്രദേശത്തേക്ക് കാർ ബുക്ക് ചെയ്തിരുന്നത്. മൃതദേഹം കാറിൽ കൊണ്ടുപോയി ഉപേക്ഷിക്കാനോ സംസ്കരിക്കാനോ ആയിരുന്നു പ്രതികളുടെ പദ്ധതി. എന്നാൽ കാറന്റെ ഡിക്കിയിൽ കയറ്റിയ ചാക്കിൽ നിന്ന് രക്തം ഒഴുകുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഡ്രൈവർ ഹൈവേയിൽ വിന്യസിച്ചിരുന്ന പോലീസുകാരെ വിവരമറിയിക്കുകയായിരുന്നു. മഹാരാജ്പൂർ പോലീസിനെയും സമീപിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ കുസുമിനെയും സഹോദരീ ഭർത്താവ് സൗരഭിനെയും സമീപ ഗ്രാമത്തിൽ നിന്ന് കാണാതായതായി കണ്ടെത്തി. കുസുമിന്റെ മൃതദേഹം മഹാരാജ്പൂരിലേക്ക് കൊണ്ടുവരാൻ നോയിഡയിൽ നിന്ന് പ്രതി ക്യാബ് ബുക്ക് ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി.പോലീസിന്റെ സത്വര അന്വേഷണമാണ് പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. മൂന്നു പേരെ അറസ്റ്റ് ചെയ്ത പോലീസ് കേസുമായി ബന്ധമുള്ള ഏതാനും പേരെ കൂടി അന്വേഷിക്കുകയാണ്.