Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ട്വിറ്ററിന് പരസ്യവരുമാനം പകുതിയായി കുറഞ്ഞെന്ന് എലോൺ മസ്‌ക്

ന്യൂയോർക്ക്- കഴിഞ്ഞ ഒക്ടോബറിൽ 44 ബില്യൺ ഡോളറിന് താൻ വാങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിന് പരസ്യവരുമാനത്തിന്റെ പകുതിയോളം നഷ്ടമായെന്ന് ട്വിറ്റർ ഉടമ എലോൺ മസ്‌ക്. പരസ്യ വരുമാനത്തിൽ 50% ഇടിവും കനത്ത കടബാധ്യതയും കാരണം ട്വിറ്ററിലേക്ക് പണം ഒഴുക്കുകയാണെന്ന് എലോൺ മസ്‌ക് പറഞ്ഞു. ട്വിറ്റർ പ്ലാറ്റ്ഫോമിനായി ധനസഹായം നൽകുന്ന ഒരു ഉപയോക്താവിനോട് പ്രതികരിച്ചുകൊണ്ട് ശതകോടീശ്വരൻ കൂടിയായ മസ്‌ക് ഇക്കാര്യം പറഞ്ഞത്. ട്വിറ്റർ 2023-ൽ 3 ബില്യൺ ഡോളർ വരുമാനം നേടുമെന്നാണ് ഇൻസൈഡ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്യുന്നത്. 2022 ൽ നേടിയതിന്റെ മൂന്നിലൊന്ന് കുറവാണിത്. ട്വിറ്റർ ഏറ്റെടുത്തതിനുശേഷം മസ്‌ക് ഏർപ്പെടുത്തിയ മാറ്റങ്ങൾ ഉപയോക്താക്കളെയും പരസ്യദാതാക്കളെയും ഒരുപോലെ ഇതിൽനിന്ന് അകറ്റി എന്നാണ് വിവരം. ട്വിറ്ററിൽ ഏർപ്പെടുത്തിയ പരിഷ്‌കരണങ്ങളാണ് സ്ഥാപനത്തെ പിറകോട്ടടിപ്പിച്ചത് എന്നാണ് വിലയിരുത്തൽ. പ്രതിദിനം 10,000 ട്വീറ്റുകൾ വായിക്കാൻ പരിമിതപ്പെടുത്തുന്നതായി മസ്‌ക് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. നിരവധി അക്കൗണ്ടുകൾ ഒരേസമയം നിരീക്ഷിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ജനപ്രിയ പ്രോഗ്രാമായ ട്വീ്റ്റ് ഡെക് അടുത്ത മാസം മുതൽ വെരിഫൈ ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. ട്വിറ്ററിന്റെ എതിരാളിയായി ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ പുറത്തിറക്കിയ ത്രെഡ്സ് എന്ന ആപ്പ് ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെയാണ് നേടിയത്. 
ട്വിറ്ററിന് ഏകദേശം 200 ദശലക്ഷം സ്ഥിരം ഉപയോക്താക്കളുണ്ട്. എന്നാൽ ട്വിറ്റർ മസ്‌ക് വാങ്ങിയ ശേഷം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട ശേഷം നിരവധി സാങ്കേതിക തകരാറുകളാണ് ട്വിറ്ററിന് സംഭവിച്ചത്. അതേസമയം, വ്യാപാര രഹസ്യങ്ങളും ബൗദ്ധിക സ്വത്തുക്കളും മോഷ്ടിച്ചതിന് മെറ്റയ്ക്കെതിരെ കേസെടുക്കുമെന്ന് മസ്‌ക് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
 

Latest News