Sorry, you need to enable JavaScript to visit this website.

പോരാട്ടം കനപ്പിച്ച് ഭരണപക്ഷവും പ്രതിപക്ഷവും; തിങ്കളാഴ്ച മുതൽ യോഗങ്ങൾ

ന്യൂദൽഹി- അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ എൻ.ഡി.എയും പ്രതിപക്ഷ കക്ഷികളും നേർക്കുനേർ പോരാടുന്നതിന് അടുത്ത ആഴ്ച രാജ്യം സാക്ഷ്യം വഹിക്കും. ബി.ജെ.പയുടെ കീഴിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ)ചൊവ്വാഴ്ച ന്യൂദൽഹിയിൽ മെഗാ മീറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ യോഗത്തിൽ എൻ.ഡി.എ സഖ്യത്തിലുള്ള 30 ഓളം പാർട്ടികളെത്തും. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പ്രതിപക്ഷ പാർട്ടികൾ ബെംഗളൂരുവിൽ യോഗം ചേരും. ഈ യോഗത്തിൽ 24 പ്രതിപക്ഷ പാർട്ടികളാണ് പങ്കെടുക്കുക.  24 പ്രതിപക്ഷ പാർട്ടികളും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ബെംഗളൂരുവിൽ യോഗം ചേരും. ജൂലൈ 20ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായാണ് ബി.ജെ.പിക്കെതിരെ പ്രതിപക്ഷം യോഗം ചേരുന്നത്. 
ബി.ജെ.പി അധ്യക്ഷൻ ജെപി നദ്ദയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും നേതൃത്വത്തിലാണ് എൻ.ഡി.എ യോഗം ചേരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ദൽഹിയിലെ അശോക് ഹോട്ടലിൽ നടക്കുന്ന യോഗത്തിലേക്ക് തങ്ങളുടെ സഖ്യ പങ്കാളികളെ കൂടാതെ, ബി.ജെ.പി നിരവധി പുതിയ സഖ്യകക്ഷികളെയും ചില മുൻ സഖ്യകക്ഷികളെയും ക്ഷണിച്ചിട്ടുണ്ട്. എൻ.ഡി.എയിലെ എല്ലാ പാർട്ടികൾക്കും പാർലമെന്റിൽ സാന്നിധ്യമില്ല. എങ്കിലും എല്ലാവരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 
ലോക് ജനശക്തി പാർട്ടിയുടെ (രാം വിലാസ്) ചിരാഗ് പാസ്വാൻ, ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ ജിതൻ റാം മാഞ്ചി, രാഷ്ട്രീയ ലോക് സംത പാർട്ടിയുടെ ഉപേന്ദ്ര സിംഗ് കുശ്വാഹ, വികാസ്ഷീൽ ഇൻസാൻ പാർട്ടിയുടെ മുകേഷ് സഹാനി എന്നീ നാല് നേതാക്കളെയാണ് ബീഹാറിൽ നിന്ന് ക്ഷണിച്ചിരിക്കുന്നത്. അവരുടെ പാർട്ടികളെ എൻ.ഡി.എയിൽ ഉൾപ്പെടുത്തും.
സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി എൻ.ഡി.എയിൽ വീണ്ടും ചേരുന്നതായി പ്രഖ്യാപിച്ചു. മൗ ജില്ലയിലെ ഘോസിയിൽ നിന്നുള്ള സമാജ്വാദി പാർട്ടി എം.എൽ.എ ദാരാ സിംഗ് ചൗഹാൻ ഉത്തർപ്രദേശ് നിയമസഭയിൽനിന്ന് രാജിവച്ച് ബി.ജെ.പിയിൽ ചേർന്നു. എൻ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാർട്ടിയും ബാദൽ കുടുംബം നയിക്കുന്ന ശിരോമണി അകാലിദളും ഏറെ ഊഹാപോഹങ്ങൾക്ക് ശേഷവും എൻ.ഡി.എയുടെ ഭാഗമാകില്ല. ഈ പാർട്ടികളുമായി ബി.ജെ.പി സഖ്യമുണ്ടാക്കില്ലെന്ന് വൃത്തങ്ങൾ പറയുന്നു. പഞ്ചാബിൽ ഒറ്റയ്ക്ക് പോകാനും ആന്ധ്രാപ്രദേശിൽ പവൻ കല്യാണിന്റെ ജനസേന പാർട്ടിയുമായി സഖ്യമുണ്ടാക്കാനുമാണ് പദ്ധതി. 
എൻഡിഎയ്ക്ക് നിലവിൽ 24 പാർട്ടികളുണ്ട്. ബി.ജെ.പി, എ.ഐ.എ.ഡി.എം.കെ, ശിവസേന (ഏകനാഥ് ഷിൻഡെ വിഭാഗം), എൻ.പി.പി (നാഷണൽ പീപ്പിൾസ് പാർട്ടി), എൻ.ഡി.പി.പി (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി), എസ്.കെ.എം (സിക്കിം ക്രാന്തികാരി മോർച്ച), ജെ.ജെ.പി (ജനനായക് ജനതാ പാർട്ടി), ഐ.എം.കെ.എം.കെ ( ഇന്ത്യൻ മക്കൾ കൽവി മുന്നേറ്റ കഴകം), എ.ജെ.എസ്യു (ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയൻ), ആർ.പി.ഐ (റിപ്പബ്ലിക് പാർട്ടി ഓഫ് ഇന്ത്യ), എം.എൻ.എഫ് (മിസോ നാഷണൽ ഫ്രണ്ട്), ടി.എം.സി (തമിഴ് മനില കോൺഗ്രസ്), ഐ.പി.എഫ്.ടി (ത്രിപുര), ബി.പി.പി (ബോഡോ പീപ്പിൾസ് പാർട്ടി), പി.എം.കെ. (പാട്ടാളി മക്കൾ കച്ചി), എം.ജി.പി (മഹാസ്ത്രവാദി ഗോമന്തക് പാർട്ടി), അപ്നാ ദൾ, എ.ജി.പി (ആസാം ഗണ പരിഷത്ത്), രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി, നിഷാദ് പാർട്ടി, യു.പി.പി.എൽ (യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ), എ.ഐ.ആർ.എൻ.സി (ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് പുതുച്ചേരി), ശിരോമണി അക്ളോട് ദൽ സായുങ്ക്ത് (ധിന്ദ്സ), ജനസേന (പവൻ കല്യാൺ).
അതേസമയം, എൻസിപി (നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അജിത് പവാർ വിഭാഗം), ലോക് ജൻ ശക്തി പാർട്ടി (രാം വിലാസ്), എച്ച്.എ.എം (ഹിന്ദുസ്ഥാനി അവാം മോർച്ച), ആർ.എൽ.എസ്.പി (രാഷ്ട്രീയ ലോക് സമതാ പാർട്ടി), വി.ഐ.പി (വികാശ്ശീൽ ഇൻസാൻ പാർട്ടി), എസ്.ബി.എസ്.പി (സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി), ഓം പ്രകാശ് രാജ്ഭർ) എന്നീ കക്ഷികളാണ് എൻ.ഡി.എ സഖ്യത്തിലെ പുതിയ കക്ഷികൾ. 

Latest News