ന്യൂദല്‍ഹി-അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നു ഭാര്യയെയും അയല്‍ക്കാരനെയും കൊലപ്പെടുത്തി യുവാവ്. ദല്‍ഹിയിലെ സൗത്ത് രോഹിണിയില്‍ നടന്ന സംഭവത്തില്‍ 32 വയസ്സുകാരനായ ഇമ്രാനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയെട്ടുകാരിയായ ഭാര്യയെ ഷാള്‍ ഉപയോഗിച്ചു ശ്വാസംമുട്ടിച്ചും അയല്‍ക്കാരനായ 22 വയസ്സുകാരന്‍ സന്‍ജിത്തിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
പോലീസ് സ്ഥലത്തെത്തുമ്പോള്‍ ഇമ്രാന്റെ ഭാര്യ ബോധരഹിതയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പിന്നാലെ തന്നെ സന്‍ജിത്ത് എന്നയാള്‍ക്കു കുത്തേറ്റതായും പോലീസിന് അറിയിപ്പ് കിട്ടി. അന്വേഷണത്തില്‍ കൊലപാതകത്തിനു പിന്നില്‍ ഇമ്രാന്‍ ആണെന്നു തെളിഞ്ഞു.
ഭാര്യയും സന്‍ജിത്തും തമ്മില്‍ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇമ്രാന്‍ കൊലപാതകം നടത്തിയതെന്നാണു പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. സൗത്ത് രോഹിണി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.