കൊച്ചി-സിനിമയിലെന്ന പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമായ ആളാണ് ബാല. ബാലയുടെ വീഡിയോകളും മറ്റും ഏറെ വൈറലാകാറുമുണ്ട്. അടുത്തിടെ അസുഖ ബാധിതനായി ഗുരുതരാവസ്ഥയിലായ നടന്‍ ഏറെ ചികിത്സകള്‍ക്കൊടുവിലാണ് ആരോഗ്യം വീണ്ടെടുത്തത്.
കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ് ബാല. അസുഖകാലത്തെ ഇടവേളയ്ക്കു ശേഷം ബാല വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായിക്കഴിഞ്ഞിരിക്കുന്നു. അടുത്തിടെ പുറത്തുവന്ന ജിമ്മില്‍ നിന്നുമുള്ള ബാലയുടെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇപ്പോഴിതാ തന്റെ ആശുപത്രി വാസകാലത്തെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ബാല. തന്റെ കാര്യത്തില്‍ മെഡിക്കല്‍ സയന്‍സില്‍ ഇല്ലാത്ത അത്ഭുതം നടന്നുവെന്ന് വിശ്വസിക്കുന്നു. പൂര്‍ണ്ണമായും പരാലിസിസ് അവസ്ഥയില്‍ ആയിരുന്നു. ഇനി രക്ഷയില്ലെന്ന അവസ്ഥയില്‍ അമ്മയെ കാര്യങ്ങള്‍ അറിയിച്ചതെന്ന് ബാല പറയുന്നുഎന്നാല്‍ അവസാന അരമണിക്കൂറില്‍ എന്തോ ഒരു അത്ഭുതം നടന്നു. പെട്ടെന്ന് സുഖപ്പെടാന്‍ തുടങ്ങി. പൂര്‍ണ്ണമായും തളര്‍ന്ന അവസ്ഥയില്‍ നിന്നാണ് ഈ അഭിമുഖത്തിന് വന്നിരിക്കുന്നത്. എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണെന്നും നടന്‍ പറഞ്ഞു.
അസുഖത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. എന്നാല്‍ അക്കാര്യങ്ങള്‍ വീണ്ടും പറയാനാഗ്രഹിക്കുന്നില്ല. പഴയ കാര്യങ്ങള്‍ പറഞ്ഞാല്‍ പലരുടെയും പേര് പറയേണ്ടി വരും. അത് നിയമപ്രശ്‌നം ഉണ്ടാക്കും. അവനവന്‍ ചെയ്ത കാര്യത്തിന്റെ ഫലം അവനവന്‍ തന്നെ അനുഭവിക്കും എന്ന് പറഞ്ഞു. എന്നാല്‍ അവന്‍ എന്നത് അവളും ആകാം. താന്‍ കര്‍മ്മയില്‍ വിശ്വസിക്കുന്നുണ്ടെന്നും ബാല പറയുന്നു.
പലരും ജീവിതത്തില്‍ തന്നെ ചതിച്ചിട്ടുണ്ട്. മരിച്ചെന്ന് ചിലര്‍ പ്രചരിപ്പിച്ചു. അതനുസരിച്ച് സ്വത്ത് അടിച്ചെടുക്കാന്‍ വരെ പ്ലാന്‍ ഇട്ടു. എന്നാല്‍ എല്ലാവരോടും താന്‍ ക്ഷമിച്ചുവെന്നാണ് ബാല പറയുന്നത്. ചതിച്ചവരോട് ക്ഷമിക്കുന്നതിന്റെ പേരിലാണ് ഭാര്യ എലിസബത്തുമായി എന്നുമുള്ള പ്രശ്‌നം എന്നും ബാല കൂട്ടിച്ചേര്‍ത്തു.