ന്യൂദൽഹി- തന്നെ പാക്കിസ്ഥാനിലേക്ക് തിരിച്ചയക്കുന്നതിലും ഭേദം മരിക്കുന്നതാണെന്ന് പാക്കിസ്ഥാനിൽനിന്ന് നേപ്പാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്ന പാക് യുവതി സീമ ഹൈദർ. പബ്ജി ഗെയിമിലൂടെ കണ്ടു മുട്ടിയ ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. 2020-ലെ കൊറോണ സമയത്താണ് ഇരുവരും ഓൺലൈനിലൂടെ പരിചയത്തിലായത്. 27-കാരിയായ സീമ ഹൈദർ നേരത്തെ വിവാഹിതയാണ്. 22 കാരനാണ് കാമുകൻ സച്ചിൻ മീണ. അതേസമയം, തന്റെ ഭാര്യയെ തിരിച്ചുതരണമെന്ന് സീമയുടെ ഭർത്താവ് ഗുലാം ഹൈദർ സൗദിയിൽ പ്രവാസിയാണ്. നേരത്തെ പാക്കിസ്ഥാനിൽ റിക്ഷാ ഡ്രൈവറായിരുന്ന ഗുലാം ഹൈദർ പിന്നീടാണ് സൗദിയിൽ പ്രവാസ ജീവിതം ആരംഭിച്ചത്. പബ്ജിയെ പറ്റി കേട്ടറിവ് പോലുമില്ലാത്ത ഹൈദറിന്റെ ഏക ആവശ്യം ഭാര്യയെയും മക്കളെയും തിരികെ വേണമെന്നാണ്. 'എന്റെ ഭാര്യയെയും കുട്ടികളെയും എന്റെ അടുത്തേക്ക് തിരികെ കൊണ്ടുവരാൻ ഞാൻ ഇന്ത്യൻ, പാകിസ്ഥാൻ അധികാരികളോട് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നുവെന്ന് ഗുലാം ഹൈദർ പറഞ്ഞു. ഗുലാം ഹൈദറും സീമ ഹൈദറും പ്രണയിച്ചാണ് വിവാഹിതരായത്. വ്യത്യസ്ത ബലൂച് ഗോത്രങ്ങളിൽ നിന്നുള്ള ഇവരുടെ വിവാഹത്തിന് വീട്ടുകാർ സമ്മതം നൽകിയിരുന്നില്ല. തുടർന്ന് ഇരുവരും ഒളിച്ചോടിയാണ് വിവാഹിതരായത്. പാക്കിസ്ഥാനിൽ ദുരഭിമാന കൊലക്ക് വരെ കാരണമായേക്കാവുന്ന വിവാഹമായിരുന്നു ഇരുവരുടേതും.
വിവാഹം കഴിക്കുന്നതിൽ നിന്ന് അവരുടെ വീട്ടുകാർ വിലക്കിയതിനാൽ ഇരുവരും ഒളിച്ചോടുകയായിരുന്നു. പിന്നീട്, പ്രശ്‌നം പരിഹരിക്കാൻ ഒരു ജിർഗയെ (മൂപ്പന്മാരുടെ കൗൺസിൽ) വിളിച്ചുകൂട്ടി പിഴ ഈടാക്കുകയായിരുന്നു. തുടർന്നും ഹൈദറും സീമയും വീട്ടിൽനിന്ന് ഒരുപാട് അകലെയാണ് താമസിച്ചിരുന്നത്. കുടുംബത്തിന് കൂടുതൽ വരുമാനം ലഭിക്കാൻ വേണ്ടിയാണ് ഹൈദർ സൗദിയിലേക്ക് പോയത്. ഈ ദമ്പതികൾക്ക് നാലുമക്കളുമുണ്ട്.
'ഞങ്ങൾ സുഹൃത്തുക്കളായെന്നും ഞങ്ങളുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയെന്നും സീമ പറഞ്ഞു. ഞങ്ങളുടെ സംഭാഷണങ്ങൾ നീണ്ടു. എല്ലാ ദിവസവും രാവിലെയും രാത്രിയും ഞങ്ങൾ സംസാരിക്കും. ഒടുവിൽ ഞങ്ങൾ കണ്ടുമുട്ടാൻ തീരുമാനിച്ചു. സച്ചിന്റെ രണ്ട് മുറികളുള്ള കുടുംബവീടിന്റെ ഇടുങ്ങിയ മുറ്റത്ത് നിന്ന് എഎഫ്പിയോട് സംസാരിച്ച സീമ പറഞ്ഞു.
മെയ് മാസത്തിൽ നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടന്ന സീമയെ കഴിഞ്ഞയാഴ്ചയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. അതിനുശേഷം സീമ, സച്ചിനെ വിവാഹം കഴിക്കുകയും പുതിയ പേര് സ്വീകരിക്കുകയും ചെയ്തു. ന്യൂദൽഹിയിൽ നിന്ന് 55 കിലോമീറ്റർ (35 മൈൽ) അകലെയുള്ള റബുപുര ഗ്രാമത്തിൽ സച്ചിന്റെ അരികിലിരുന്ന് 'ഞാൻ ഹിന്ദുമതം സ്വീകരിച്ചു,'
തിരികെപ്പോകുകയോ സച്ചിനെ ഉപേക്ഷിക്കുകയോ ചെയ്യുന്നതിനേക്കാൾ എനിക്ക് മരിക്കുന്നതാണ് നല്ലതെന്നും സീമ പറഞ്ഞു. അതേസമയം, സീമക്ക് ഇന്ത്യയിൽ ദീർഘകാല വാസം അസാധ്യമാണെന്നാണ് പോലീസ് പറയുന്നത്. എനിക്ക് പൗരത്വം നൽകണമെന്ന് ഞാൻ ഇന്ത്യൻ ഗവൺമെന്റിനോട് അഭ്യർത്ഥിക്കുന്നുവെന്ന് സീമ പറഞ്ഞു. പാക്കിസ്ഥാനിലേക്ക് തിരിച്ചുപോയാൽ മതപരിത്യാഗിയാണെന്ന് പറഞ്ഞ് തന്നെ വധശിക്ഷക്ക് വിധിക്കുമെന്നും സീമ പറഞ്ഞു. നേപ്പാൾ വഴി ഇന്ത്യയിലേക്ക് എങ്ങിനെ കടക്കാമെന്ന് യു റ്റിയൂബ് വീഡിയോകളുടെ സഹായത്തോടെയാണ് പഠിച്ചതെന്നും അവർ വ്യക്തമാക്കി. പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര വളരെ പ്രയാസകരമായിരുന്നുവെന്നും അവർ പറഞ്ഞു. 'ദൈവത്തിന്റെ സ്‌നേഹത്താൽ ഞങ്ങൾ കണ്ടുമുട്ടാൻ വിധിക്കപ്പെട്ടവരാണെന്ന് ഞാൻ വിശ്വസിക്കുന്നു.'
സച്ചിനൊപ്പം അടുത്തുള്ള ഒരു അപ്പാർട്ട്‌മെന്റ് വാടകയ്ക്കെടുത്തപ്പോഴാണ് സച്ചിന്റെ കുടുംബം സീമയുടെ വിശദാംശങ്ങൾ അറിഞ്ഞത്. ചില എതിർപ്പുകൾ ഉണ്ടായിരുന്നു, പക്ഷേ എന്റെ അച്ഛനും എല്ലാവരും ഞങ്ങളെ സ്വീകരിച്ചു. ഞങ്ങൾക്ക് സന്തോഷമുണ്ട്-സച്ചിൻ പറഞ്ഞു.
ഇന്ത്യയിൽ ഈ ദമ്പതികൾക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. ഇവരുടെ അറസ്റ്റ് ദേശീയ പത്രങ്ങളിൽ തലക്കെട്ടുകളായി. സമീപ ഗ്രാമങ്ങളിൽ നിന്നുള്ള ജനക്കൂട്ടം അവരെ സന്ദർശിക്കുന്നുണ്ട്. ഞങ്ങൾ സെൽഫികൾ എടുത്തു,' 37 കാരനായ രാകേഷ് ചന്ദ് പറഞ്ഞു, അഭിനന്ദനങ്ങൾ അർപ്പിക്കാൻ ഒരു മണിക്കൂറിലധികം ഡ്രൈവ് ചെയ്തുവെന്നും രാകേഷ് ചന്ദ് പറഞ്ഞു.
എന്നാൽ സീമയുടെ ഗ്രാമമായ കിഴക്കൻ കറാച്ചിയിലെ ധനി ബക്ഷ് വാർത്തയെ സ്വാഗതം ചെയ്തിട്ടില്ല.
സീമയുടെ കഥയെക്കുറിച്ച് ആളുകൾക്ക് അറിയാമെങ്കിലും, സംഭവത്തെക്കുറിച്ച് തുറന്ന് പറയാൻ കുറച്ച് ആളുകൾ തയ്യാറല്ല. തെരുവിന്റെ മൂലകളിൽ ചെറിയ ഗ്രൂപ്പുകളായി അവർ കുശുകുശുക്കുന്നു.
സീമയെ ഒരു സൈക്കോ ആക്കി മാറ്റിയതിന് പബ്ജിയെയാണ് ഹൈദറിന്റെ ബന്ധുവായ സഫറുള്ള ബുഗ്തി കുറ്റപ്പെടുത്തി യത്. 'അവൾ പോയിക്കഴിഞ്ഞു, അവൾ പ്രായപൂർത്തിയായതിനാൽ നമുക്ക് അവളെ മറക്കാമെന്നും സഫറുള്ള പറഞ്ഞു.