മോഹന്‍ലാലും മമ്മൂട്ടിയും നല്ല നടന്‍മാരായതിന് ശേഷമാണ് സൂപ്പര്‍താരങ്ങളായതെന്ന് സംവിധായിക അഞ്ജലി മേനോന്‍. തിരക്കഥ നല്ലത് ലഭിച്ചാല്‍ രണ്ട് പേരോടൊപ്പവും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് അഞ്ജലി പറഞ്ഞു. അഞ്ജലിയുടെ വാക്കുകള്‍:-അവരെ വെച്ച് സിനിമ ചെയ്യണമെന്നുണ്ട്. അതൊരു വലിയ ഉത്തരവാദിത്തമായിരിക്കും. അത്തരത്തിലുള്ള ഒരു തിരക്കഥ ഇതുവരെ ഒത്തു വന്നിട്ടില്ല. മോഹന്‍ലാലും മമ്മൂട്ടിയും ഏത് വേഷവും ചെയ്യാനും തയ്യാറാണ്. അവരില്‍ നിന്ന് ഇനിയും ഒരുപാട് പ്രതീക്ഷിക്കാം. മമ്മൂട്ടി പൊന്തന്‍മാടയും വിധേയനും ഒരേ വര്‍ഷമാണ് ചെയ്തത്. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണത്. അതുപോലെ മോഹന്‍ലാല്‍ സാര്‍ ഒരേ സമയം കച്ചവട സിനിമകളിലും ആര്‍ട്ട് സിനിമകളിലും അഭിനയിക്കുന്നു. ഇത് എളുപ്പമുള്ള കാര്യമല്ല' അഞ്ജലി കൂട്ടിച്ചേര്‍ത്തു.
സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെക്കുറിച്ചും അഞ്ജലി സംസാരിച്ചു. തൊഴിലിടങ്ങളിലെ അടിസ്ഥാനമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടിയാണ് സംഘടന രൂപീകരിക്കപ്പെട്ടിരിക്കുന്നതെന്ന് അഞ്ജലി പറഞ്ഞു.എല്ലാവരും തൊഴിലിടങ്ങളില്‍ സുരക്ഷ ആഗ്രഹിക്കുന്നവരാണ് അതില്‍ ആണ്‍പെണ്‍ ഭേദമില്ല. എല്ലാവര്‍ക്കും ഒരുപോലെ അവസരങ്ങള്‍ ലഭിക്കണം-അഞ്ജലി വ്യക്തമാക്കി.