മലയാള സിനിമയ്ക്ക് ഡബ്ല്യുസിസി ദോഷം ചെയ്യുമെന്ന് നേരത്തെ തന്നെ ആരോപണങ്ങളുണ്ട്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് രമ്യ നമ്പീശന്‍. സിനിമയിലെ വനിതാ കൂട്ടായ്മ മലയാള സിനിമയെ നശിപ്പിക്കാന്‍ വേണ്ടിയുണ്ടായതല്ല. ഇതിനായി ഇതുവരെ ഡബ്ല്യുസിസിയോ താനോ ശ്രമിച്ചിട്ടില്ലെന്നും രമ്യ പറഞ്ഞു. തുല്യതയ്ക്ക് വേണ്ടിയാണ് തങ്ങള്‍ സംസാരിച്ചതെന്നും രമ്യ പറഞ്ഞു. അതേസമയം അമ്മയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ച ഉടന്‍ തന്നെയുണ്ടാകുമെന്നും നടി വ്യക്തമാക്കി. മലയാള സിനിമയില്‍ വേര്‍തിരിവ് ഒഴിവാക്കി തുല്യത വരുത്തുന്നതിന് വേണ്ടി ഡബ്ല്യുസിസി സംസാരിച്ചത്. താനും അതേ രീതി തന്നെയാണ് പിന്തുടരുന്നത്. സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് താന്‍ സംസാരിക്കുന്നത്. മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഡബ്ല്യുസിസി മറുപടി നല്‍കിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പലതും ശരിയായിരുന്നില്ല. പ്രശ്‌നങ്ങളില്‍ ആരോഗ്യപരമായ ചര്‍ച്ചയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രമ്യ പറഞ്ഞു.