മുംബൈ-സംവിധായകന്‍ ശേഖര്‍ കപൂറുമായുള്ള തന്റെ വിവാഹബന്ധം പരാജയപ്പെട്ടതിന് കാരണം നടി പ്രീതി സിന്റയാണെന്ന് നടി സുചിത്ര കൃഷ്ണമൂര്‍ത്തി. ശേഖര്‍ കപൂറുമായുള്ള വിവാഹമോചനം കഴിഞ്ഞ് 17 വര്‍ഷമായിട്ടും പ്രീതി സിന്റയോട് ക്ഷമിക്കാന്‍ തനിക്കാകുന്നില്ലെന്നും സുചിത്ര വ്യക്തമാക്കി. 1997ലായിരുന്നു സുചിത്രയും ശേഖര്‍ കപൂറും വിവാഹിതരായത്. ശേഖര്‍ കപൂറുമായുള്ള പ്രീതി സിന്റയുടെ ബന്ധത്തെ ചൊല്ലി2000 മുതല്‍ക്ക് തന്നെ ആരോപണങ്ങളും വാഗ്വാദങ്ങളുമായി സുചിത്ര രംഗത്ത് വന്നിരുന്നു.
2006ലായിരുന്നു ശേഖര്‍ കപൂറുമായുള്ള വിവാഹബന്ധം സുചിത്ര വേര്‍പ്പെടുത്തിയത്. തങ്ങളുടെ വിവാഹബന്ധത്തില്‍ വിള്ളലുണ്ടാക്കിയ സ്ത്രീ എന്ന് പ്രീതി സിന്റയുടെ പേര് പറയാതെയാണ് സുചിത്ര അന്ന് ബ്ലോഗെഴുതിയെത്. എന്നാല്‍ പിന്നീട് ഈ സ്ത്രീ പ്രീതി സിന്റയാണെന്ന് തുടര്‍ന്ന് നല്‍കിയ അഭിമുഖങ്ങളില്‍ സുചിത്ര വ്യക്തമാക്കിയിരുന്നു.