Sorry, you need to enable JavaScript to visit this website.

ഓണ്‍ലൈന്‍ വായ്പാ കമ്പനികളുടെ പീഡനത്തെ തുടര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ബെംഗളൂരു - ഓണ്‍ലൈന്‍ വായ്പാ കമ്പനികളുടെ മാനസിക പീഡനത്തെ തുടര്‍ന്ന്  എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജീവനൊടുക്കി.  ബാംഗ്ലൂര്‍ മീനാക്ഷി കോളജിലെ വിദ്യാര്‍ത്ഥി തേജസിനെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തിന് വേണ്ടി വായ്പാ ആപ്പുകള്‍ വഴി വായ്പയെടുത്ത തേജസിനെ തിരിച്ചടവ് വൈകിയതിനെ തുടര്‍ന്ന് മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നതടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞ് വായ്പാ കമ്പനികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി തേജസിന്റെ കുടുംബം ആരോപിച്ചു. സ്ലൈസ്, കിഷ്ത്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ വായ്പാ ആപ്പുകളില്‍ നിന്ന് തേജസ് 30,000 ലോണ്‍ എടുത്തിരുന്നു. സുഹൃത്ത് മഹേഷ് വേണ്ടിയായിരുന്നു ലോണ്‍ എടുത്തത്. മഹേഷ് പണം നല്‍കാത്തതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി പ്രതിമാസ തുക  അടയ്ക്കാന്‍ തേജസിന് കഴിഞ്ഞിരുന്നില്ല. ഇതോടെ പലിശയും ഫൈനും ഉള്‍പ്പെടെ 45,000 രൂപയോളം തിരികെ നല്‍കേണ്ടി വന്നു. ലോണ്‍ കമ്പനികളുടെ ഭീഷണി വര്‍ധിച്ചതോടെ ബന്ധുവില്‍ നിന്ന് കടം വാങ്ങി  കുടിശ്ശിക അടച്ചു. പിന്നീട് ഈ കടം തീര്‍ക്കാന്‍ പുതിയൊരു ലോണ്‍ എടുക്കേണ്ടിവന്നു. തിരിച്ചടവ് മുടങ്ങിയതോടെ വായ്പാ ആപ്പുകളുടെ പ്രതിനിധികള്‍ തേജസിനെ വീണ്ടും ഭീഷണിപ്പെടുത്താന്‍ തുടങ്ങി. പീഡനം സഹിക്കാന്‍ കഴിയാതെയാണ് മകന്‍ ആത്മഹത്യ ചെയ്തതെന്നാണ് തേജസിന്റെ പിതാവ് പറയുന്നത്.

 

Latest News