ന്യൂദല്‍ഹി- മേല്‍ക്കൂരയിലെ താപനിലയേയും അതുവഴി കെട്ടിടത്തേയും തണുപ്പിക്കുന്ന വെളുത്ത പെയിന്റിന്റെ കൂടുതല്‍ വിശേഷങ്ങളുമായി ശാസ്ത്രജ്ഞര്‍. പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് വിസ്മയിപ്പിക്കുന്ന വെളുത്ത പെയിന്റ് നിര്‍മിച്ചിരിക്കുന്നത്. സര്‍വകലാശാലയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പ്രൊഫസറായ സിയുലിന്‍ റുവാനാണ് പുതിയ തരം പെയിന്റ് ഉണ്ടാക്കുന്നതില്‍ വിജയിച്ചത്.
ഭൂമിയെ കത്തിക്കാതെ കെട്ടിടങ്ങള്‍ തണുപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ഉപരിതലത്തില്‍ ഉച്ചസമയത്തെ താപനില എട്ട് ഡിഗ്രി ഫാരന്‍ഹീറ്റ് വരെ തണുപ്പിക്കുന്ന പെയിന്റ് ഉപയോഗിച്ചാല്‍ രാത്രിയില്‍ 19 ഡിഗ്രി വരെ തണുപ്പിക്കുകമെന്നാണ് കണക്കാക്കിയിരിക്കുനനത്. ഇത് അകത്തെ താപനില കുറയ്ക്കുകയും എയര്‍ കണ്ടീഷനിംഗ് ആവശ്യകതകള്‍ 40 ശതമാനം വരെ കുറയ്ക്കുകയും ചെയ്യുും.
ആഗോളതാപനം ലഘൂകരിക്കാന്‍ വെുളത്തതില്‍ വെളുത്ത ഈ പെയിന്റ് സഹായിക്കുമെന്നും ചൂടുള്ള ഗ്രഹത്തെ തണുപ്പിക്കുമെന്നുമാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. വെളുത്ത കോട്ടുകളില്‍ ഏറ്റവും വെളുത്തത്
2020ലാണ് ഡോ. റുവാനും സംഘവും അവരുടെ പെയന്റിന് തുടക്കമിട്ടത്. പ്രതിഫലനമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു തരം വെളുത്ത പെയിന്റാണിത്.
കത്തിജ്വലിക്കുന്ന സൂര്യനു കീഴിലും തണുപ്പായിരിക്കുമെന്ന് ഡോ. റുവാന്‍ പറഞ്ഞു. എയര്‍കണ്ടീഷണറുകളില്‍ നിന്ന് വ്യത്യസ്തമായി പെയിന്റിന് പ്രവര്‍ത്തിക്കാന്‍ ഊര്‍ജ്ജം ആവശ്യമില്ല, മാത്രമല്ല അത് പുറത്തെ വായുവിനെ ചൂടാക്കില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.
2021ല്‍ ഗിന്നസ് ബുക്ക് ഇതിനെ എക്കാലത്തെയും വെളുത്ത പെയിന്റ് ആയി പ്രഖ്യാപിച്ചു, അതിനുശേഷം ഇത് നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.