കൊച്ചി- കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പദ്മിനി'യിലെ രണ്ടാമത്തെ ഗാനമായ 'ആല്‍മര കാക്ക' റിലീസ് ചെയ്തു. മനു മന്‍ജിത്തിന്റെ വരികള്‍ക്ക് ജെക്ക്‌സ് ബിജോയിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അഖില്‍ ജെ. ചന്ദ് ആലപിച്ച ഗാനം 'സരിഗമ മലയാളം' എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.
നേരത്തെ പുറത്തുവിട്ട 'ലവ് യു മുത്തേ...' വലിയ രീതിയില്‍ പ്രേക്ഷക പ്രീതി നേടിയിരുന്നു. ട്രെയിലറിനും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
സെന്ന ഹെഗ്ഡേ സംവിധാനം നിര്‍വ്വഹിച്ച ചിത്രം ജൂലൈ 14ന് തിയറ്ററുകളിലെത്തും. ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രം ജൂലൈ 21നു എത്തും.
അപര്‍ണ ബാലമുരളി, വിന്‍സി അലോഷ്യസ്, മഡോണ സെബാസ്റ്റ്യന്‍ എന്നീ മൂന്ന് നായികമാരുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപാണ്. 'കുഞ്ഞിരാമായണം', 'എബി', 'കല്‍ക്കി', 'കുഞ്ഞെല്‍ദോ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസ്‌ന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീരാജ് രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് മനു ആന്റണിയാണ്. പി. ആര്‍ ആന്റ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പി. ആര്‍. ഒ: എ. എസ്. ദിനേശ്.