കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബി. ജെ. പിയെ ബഹുദൂരം പിന്നിലാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. വിജയികളെ പ്രഖ്യാപിച്ച 27,985 ഗ്രാമപഞ്ചായത്തുകളില്‍ 18,606 ഇടങ്ങളിലും തൃണമൂല്‍ സ്ഥാനാര്‍ഥികളാണ് വിജയം വരിച്ചത്. 8180 സീറ്റുകളില്‍ മുന്നേറ്റം തുടരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
4482 സീറ്റുകള്‍ ലഭിച്ച ബി ജെ പി 2419 പഞ്ചായത്തുകളില്‍ മുന്നേറ്റം തുടരുന്നുണ്ട്. 63229 പഞ്ചായത്തുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഇടതുപാര്‍ട്ടികള്‍ക്ക് 1502 സീറ്റുകളാണ് ലഭിച്ചത്. സി. പി. എമ്മിന് 1424 സീറ്റുകളാണ് ലഭിച്ചത്. 969 പഞ്ചായത്തുകളില്‍ മുന്നേറുകയും ചെയ്യുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ 1073 പഞ്ചായത്തുകളില്‍ വിജയിക്കുകയും 693 പഞ്ചായത്തുകളില്‍ മുന്നേറുകയും ചെയ്യുന്നു.
മറ്റു പാര്‍ട്ടികള്‍ 476 പഞ്ചായത്തുകളില്‍ ജയിക്കുകയും 208 സീറ്റുകളില്‍ മുന്നേറ്റം നടത്തുകയും ചെയ്യുന്നു.
പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പില്‍ 118 സീറ്റുകള്‍ സ്വന്തമാക്കിയ തൃണമൂല്‍ 782 സീറ്റുകളിലാണ് മുന്നേറ്റം തുടരുന്നത്. ബി. ജെ. പിക്കാകട്ടെ പഞ്ചായത്ത് സമിതികളില്‍ ഒന്നില്‍ പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല. 79 സീറ്റുകളില്‍ മുന്നേറ്റം നടത്തുന്നുണ്ട്. 9728 പഞ്ചായത്ത് സമിതികളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.