Sorry, you need to enable JavaScript to visit this website.

ഉപ്പും മുളകും പരിപാടിയിലെ ' മുടിയനെതിരെ ' ശ്രീകണ്ഠന്‍നായര്‍, ചാനലിന് മുകളിലേക്ക് വളര്‍ന്നാല്‍ വെട്ടിവീഴ്ത്തും

ഫ്‌ളവേഴ്‌സ് ടിവിയിലെ ജനപ്രിയ പരിപാടിയാണ് ഉപ്പും മുളകും. ഇതിലൂടെ  പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ നടനാണ് റിഷി എസ് കുമാര്‍ എന്ന മുടിയന്‍. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ പരിപാടിയില്‍ നിന്ന് മുടിയനെ ഒഴിവാക്കിയിരിക്കുകയാണ്. സംവിധായകന്‍ തന്നെ പല രീതിയിലും പീഡിപ്പിക്കുന്നത് കൊണ്ടാണ് പരിപാടിയില്‍ നിന്ന് കുറച്ച് നാളെത്തേക്ക് മാറി നിന്നതെന്നും ഇപ്പോള്‍ അവര്‍ പരിപാടിയില്‍ നിന്ന് തന്നെ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ട് ഒരു യൂട്യൂബ് ചാനലിലൂടെ മുടിയന്‍ രംഗത്ത് വന്നിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് ഉപ്പും മുളകിന്റെ സംവിധായകനെതിരെ ഉന്നയിച്ചിരിക്കുന്നത്. മുടിയനെ പരിപാടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതില്‍ പ്രേക്ഷകരില്‍ നിന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ മുടിയനെ മാറ്റി നിര്‍ത്തിയതിനെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ചാനല്‍ ഉടമയായ ശ്രീകണ്ഠന്‍ നായര്‍. രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.  'ഉപ്പും മുളകും സെറ്റില്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ല. കഴിഞ്ഞ ദിവസവും ഞാന്‍ അതിന്റെ സെറ്റില്‍ പോയതാണ്. നിങ്ങള്‍ ടെലിവിഷനും സോഷ്യല്‍മീഡിയ വഴിയും അറിയുന്ന കാര്യങ്ങളായിരിക്കില്ല സത്യം. പെട്ടന്ന് ആര്‍ട്ടിസ്റ്റ് തടിച്ച് കൊഴുക്കും. ചിലപ്പോള്‍ ചാനലിന് മുകളിലേക്ക് വളരും. അങ്ങനെ വരുമ്പോള്‍ വെട്ടിവീഴ്ത്താതിരിക്കാന്‍ ആവില്ല. നിങ്ങള്‍ കേട്ടത് ആ വിഷയത്തിന്റെ ഒരു വശം മാത്രമാണ്. ചില നടന്മാരെ കൊണ്ട് അഭിനയിക്കാന്‍ പോയാല്‍ മൂട്താങ്ങേണ്ടി വരും. ഇരുപത്തിനാല് മണിക്കൂറും മൂട് താങ്ങാന്‍ കഴിയില്ലല്ലോ. ഇനിയും ചോദ്യങ്ങള്‍ വന്നാല്‍ പല സത്യങ്ങളും എനിക്ക് വിളിച്ച് പറയേണ്ടി വരും. ' ശ്രീകണ്ഠന്‍ നായര്‍ പറയുന്നു.

 

Latest News