Sorry, you need to enable JavaScript to visit this website.

തിങ്കളാഴ്ച്ച നിശ്ചയം, കുഞ്ഞിരാമായണം  ടീമിന്റെ പദ്മിനി ജൂലൈ 14നു റിലീസ് 

കൊച്ചി-കുഞ്ചാക്കോ ബോബന്‍ നായക വേഷത്തിലെത്തുന്ന പദ്മിനിയുടെ പുതുക്കിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 14 മുതല്‍ തീയറ്ററുകളിലെത്തും. സെന്ന ഹെഗ്ഡേ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ അപര്‍ണ ബാലമുരളി, വിന്‍സി അലോഷ്യസ്, മഡോണ സെബാസ്റ്റ്യന്‍ എന്നീ മൂന്ന് നായികമാരാണുള്ളത്. ദീപു പ്രദീപിന്റെതാണ് തിരക്കഥ. 'കുഞ്ഞിരാമായണം', 'എബി', 'കല്‍ക്കി', 'കുഞ്ഞെല്‍ദോ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 'ലിറ്റില്‍ ബിഗ് ഫിലിംസ്'ന്റെ ബാനറില്‍ സുവിന്‍ കെ.വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പുറത്തുവിട്ട ടീസര്‍, ട്രെയിലര്‍ എന്നിവക്ക് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തിലെ 'ലവ് യു മുത്തേ...' എന്ന ഗാനവും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. ശ്രീരാജ് രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ് കൈകാര്യം ചെയ്യുന്നത്.  എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിനീത് പുല്ലുടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂങ്കുന്നം, കലാസംവിധാനം: ആര്‍ഷാദ് നക്കോത്, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, സ്റ്റില്‍സ്: ഷിജി

Latest News